
ദില്ലി: രാഷ്ട്രപതി ഭവൻ ഇത്തവണ ഇഫ്താർ വിരുന്ന് വേണ്ടെന്ന് വച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നിർദേശപ്രകാരമാണ് തീരുമാനം. ഒരു മതത്തിന്‍റെയും ആഘോഷങ്ങൾ നികുതി പണം ഉപയോഗിച്ചു വേണ്ടെന്ന് രാഷ്ട്രപതി നിർദ്ദേശിച്ചു.
മതേതരമൂല്യങ്ങൾ പിന്തുടർന്നാണ് തീരുമാനം എന്ന് രാഷ്ട്രപതി ഭവൻ വിശദീകരിച്ചു. രാഷ്ട്രപതി ഭവനുള്ളിൽ താമസിക്കുന്നവർക്ക് വീടുകളിൽ എല്ലാ ആഘോഷവും നടത്താം. ആഘോഷസമയത്ത് പ്രസിഡന്‍റ്സ് എസ്റ്റേറ്റിലെ ആരാധനാലയങ്ങൾ രാഷ്ട്രപതി സന്ദർശിക്കും. അടുത്തിടെ രാഷ്ട്രപതി മസ്ജിദ് സന്ദർശിച്ചു എന്നും മാധ്യമ സെക്രട്ടറി അശോക് മല്ലിക് അറിയിച്ചു.
പത്ത് വര്‍ഷത്തിനിടയില്‍ ആധ്യമായാണ് രാഷ്ട്രപതിഭവനില്‍ ഇഫ്താര്‍ വിരുന്ന് നടത്താതിരിക്കുന്നത്. നേരത്തെ നാഗ്പൂരിലെ ആസ്ഥാനത്ത് ഇഫ്താര്‍ വിരുന്ന് നടത്തുന്നത് ആര്‍എസ്എസ് വിലക്കിയിരുന്നു. മുസ്ലിംങ്ങള്‍ക്കായി ഇഫ്താര്‍ നടത്താന്‍ ഇസ്ലാം എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആര്‍എസ്എസിന്‍റെ മുസ്ലിം സംഘടനയായ രാഷ്ട്രീയ മുസ്ലിം മഞ്ചിന്‍റെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഫ്സല്‍ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam