തൈക്കാട്ടെ ഹാളിൽ നടന്ന ക്രിസ്മസ്-പുതുവത്സരാഘോഷത്തിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്തു. കുട്ടികളോടൊപ്പം കേക്ക് മുറിച്ചും പാട്ടുപാടിയും മന്ത്രി ആഘോഷങ്ങളിൽ പങ്കുചേർന്നു. സമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ആഹ്ളാദം അലതല്ലി.
തിരുവനന്തപുരം: വെൻന്മയുള്ള കുഞ്ഞടുപ്പിനെക്കാൾ നിർമ്മലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പാ തൊപ്പിയും തൂ വെള്ളയുടുപ്പുകളും അണിഞ്ഞ് അവർ ഒരുങ്ങി നിന്നു. ഏവരുടെയും മുഖത്ത് ആഘോഷത്തിൻ്റെ ആവേശവും ആഹ്ലാദവും. ബലൂണുകളും നക്ഷത്രങ്ങളും ഒരുക്കിയ സമിതി മുറ്റത്ത് മന്ത്രി അമ്മ സ്റ്റേറ്റ് കാറിൽ പാഞ്ഞെത്തി ഹാളിലേക്ക് നടന്നു ചെന്നു. കുരുന്നുകളെ ഒരോ രുത്തരുടെയും അടുത്തെത്തി വാരി പുണർന്നു. എല്ലാ പേർക്കും കൈകൊടുത്ത് ഹാപ്പി ക്രിസ്മസ്സും നേർന്നു. കുരുന്നുകൾ ഉഷാറായി. മന്ത്രി അമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി യ്ക്കൊപ്പം മേശപ്പുറത്ത് ഒരുക്കിയിരുന്ന കേക്കിൻ്റെ അരികിലെത്തി. ഇതൊടെ ചിലർക്ക് നിയന്ത്രണം വിട്ടു പോയി. മേശക്കരികിൽ ചുറ്റും കൂടി.
ക്രിസ്മസ് പാട്ട് നമുക്ക് ഒത്തു പാടാമോ എന്ന് ആരാത്ത് മന്ത്രി വീണാ ജോർജ്.പടാമെന്ന് കുരുന്നുകളും. അവർ ഒത്തു പാടി. " കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായി, കാതോട് കാതോരം കേട്ടിരുന്നു ദൈവപുത്രൻ പിറക്കുമെന്ന് " മന്ത്രിയും സദസിലുള്ളവരും കുട്ടികളൊടൊപ്പം ഏറ്റുപാടി. അന്തരീക്ഷമാകെ ക്രിസ്മസ് ആരവം ഇരമ്പി. ക്യാമാറാ കണ്ണുകൾ തുരുതുരെ ചിമ്മി. വർണ്ണാഭമായ ഉടുപ്പുകൾ അണിഞ്ഞ് കുഞ്ഞ് സുന്ദരീ സുന്ദരന്മാരും ചേട്ടൻമാരും ചേച്ചി മാരും അണിനിരന്ന പകൽ ശിശുക്ഷേമ സമിതിയിൽ പുതിയൊരു സ്വർഗ്ഗം തീർത്തു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട് -ബാലിക മന്ദിരം, ചൈൾഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവടങ്ങളിലെ കുട്ടികൾക്കായി തിരുവനന്തപുരത്ത് തൈക്കാട് സമിതി ഹാളിൽ സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടിയിലായിരുന്നു ഈ വേറിട്ടൊരനുഭവം. പത്തനം തിട്ടയിലായിരുന്ന സംസ്ഥാന ശിശുക്ഷേമസമിതിയുടെ വൈസ് പ്രസിഡൻ്റ് കൂടിയായ മന്ത്രി വീണാ ജോർജ് പരിപാടിയിൽ എങ്കെടുക്കാൻ അതിരാവിലെ പുറപ്പെട്ടാണ് രാവിലെ 9.30-ന് തൈക്കാട് എത്തിയത്.
ഒന്നര വയസു മുതൽ അഞ്ചുവയസു വരെയുള്ള കുസൃതി കുടുക്കകളുടെയും ആറ് മുതൽ പതിനാറ് വയസ്സുവരെയുള്ള അല്പം സീരിയസു കാരുടെയും ചിരികളിൽ അലിഞ്ഞ് മന്ത്രിയും സദസും.മന്ത്രിയും സമിതി ഭാരവാഹികളും കുട്ടികളും ചേർന്ന് "ഒത്തിരി വലിയ " കേക്കു മുറിച്ച് പങ്കുവെച്ചു. സന്തോഷ പെരുമഴയ്ക്കിടെ അങ്ങിങ്ങ് ബലൂണുകൾ പ്പൊട്ടുന്ന ശബ്ദം. ചിലർ കിണുങ്ങി തുടങ്ങിയപ്പോൾ കൈയ്യിൽ മിഠായിയും കേക്കും ബലൂണുകളും നൽകി കെട്ടി പുണർന്ന് ആശ്വസിപ്പിക്കുന്ന കാഴ്ചയും ഗൃഹാതുരത്വമായി.
കുട്ടികൾ പകരുന്ന സ്നേഹ വിതമ്പലുകൾ ലോകത്തിനായി പകർന്നു കൊടുക്കണമെന്ന് മന്ത്രി പറഞ്ഞു. ആഘോഷ പരിപാടിയിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജിഎൽ അരുൺ ഗോപി, തിരുവനന്തപുരം ചൈൾഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ മോഹൻ രാജ്, ജില്ലാ ചൈൾഡ് പ്രൊട്ടക്ഷൻ ഓഫീസർ സുജ എസ് ജെ, തിരുവനന്തപുരം റൂറൽ എസ്.പി. സുദർശനൻ, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് പി.സുമേശൻ ജോയിൻ്റ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ. ജയപാൽ,എക്സിക്യുട്ടിവ് അംഗങ്ങളായ ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


