12 മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല

Web Desk |  
Published : Jun 04, 2018, 05:09 PM ISTUpdated : Jun 29, 2018, 04:09 PM IST
12 മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല

Synopsis

  പ്രവേശനം നിഷേധിച്ച് ആരോഗ്യമന്ത്രാലയം മെഡി.കൗൺസിൽ നിര്‍ദ്ദേശം അംഗീകരിച്ചു

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാത്ത കേരളത്തിൽ നിന്നുള്ള 12 മെഡിക്കൽ കോളേജുകളിലായി 1600 മെഡിക്കൽ സീറ്റുകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രവേശനാനുമതി നിഷേധിച്ചു. പുതുതായി പ്രവേശനാനുമതി നേടാൻ  ഇടുക്കി മെഡിക്കൽ കോളേജിന് ഇത്തവണയുമായില്ല. പാലക്കാട് സര്‍ക്കാര്‍ മെഡിക്കൽ കോളേജിനും ഈ അധ്യയന വര്‍ഷം പ്രവേശനാനുമതിയില്ല.

അടിസ്ഥാന സൗകര്യവും അധ്യാപകരും ഇല്ലാത്തിനാണ് സര്‍ക്കാര്‍-സ്വാശ്രയ മേഖലകളിലെ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്.  മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം അംഗീകാരിക്കുകയായിരുന്നു. 2014ൽ തുടങ്ങിയ ഇടുക്കി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിന് ഇത്തവണയും അനുമതിയില്ല.  സ്വകാര്യ മെഡിക്കൽ കോളേജുകളായ പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്,  ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആന്‍റ് റിസര്‍ച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കും  അംഗീകാരമില്ല. നിലവിൽ പ്രവേശനം നടത്തിക്കൊണ്ടിരിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജുകളടക്കം ഒമ്പത് മെഡിക്കൽ കോളേജുകൾക്കും 2018-19 അധ്യയന വര്‍ഷം പ്രവേശനാനുമതിയില്ല.

കെ എം സി റ്റി കോഴിക്കോട്, എസ്ആര്‍ മെഡിക്കൽ കോളജ്, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് പാലക്കാട്, കേരള മെഡിക്കൽ കോളജ് പാലക്കാട്, മൗണ്ട് സിയോൻ പത്തനംതിട്ട, അൽ അസ്ഹര്‍ തൊടുപുഴ, ഡോക്ടര്‍ സോമെര്‍വെൽ മെമ്മോറിയൽ തിരുവനന്തപുരം,  ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതിനാൽ ഇത്തവണ പ്രവേശനം നടത്താനാകില്ല. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി