
ദില്ലി: അനുവാദമില്ലാതെ സ്ത്രീയെ തൊടാൻ പോലും ആർക്കും അവകാശമില്ലെന്ന് ദില്ലി കോടതി. ലൈംഗിക പീഡനത്തിനു സ്ത്രീകൾ ഇരയാവുന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും കോടതി പറഞ്ഞു. ഉത്തർപ്രദേശിൽ ഒമ്പതു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷാ വിധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതിക്ക് അഞ്ചു വർഷം തടവ് ശിക്ഷയാണ് അഡീഷണൽ സെഷൻസ് ജഡ്ജി സീമ മൈയ്നി വിധിച്ചത്.
സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണ്. അവൾക്ക് അതിൽ നിഷേധിക്കാനാവാത്ത അവകാശമാണുള്ളത്. എന്തിനുതന്നെയാണെങ്കിലും അവളുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻപോലും മറ്റാർക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളില്‍ പ്രതികള്‍ ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി പ്രതിയില്‍ നിന്ന് 10,000 രൂപ പിഴയടയ്ക്കണമെന്നും ഉത്തരവിട്ടു. ഇതിൽ 5,000 രൂപ പെൺകുട്ടിക്ക് നൽകണം. ഡൽഹി ലീഗൽ സർവീസ് അഥോറിറ്റിയും പെൺകുട്ടിക്ക് 50,000 രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
2014 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പം വടക്കൻ ദില്ലിയിലെ മുഖർജി നഗരത്തിലെ തിരക്കേറിയ മാർക്കറ്റില്‍ എത്തിയ പെൺകുട്ടിയുടെ ദേഹത്ത് പ്രതി മോശമായി സ്പർശിച്ചെന്നായിരുന്നു കേസ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യു.പി സ്വദേശിയായ രാം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam