പാല്‍ പരിശോധന ഇല്ല; പരിശോധനാകേന്ദ്രങ്ങള്‍ നോക്കുകുത്തി

Published : Aug 25, 2016, 04:57 AM ISTUpdated : Oct 05, 2018, 02:40 AM IST
പാല്‍ പരിശോധന ഇല്ല; പരിശോധനാകേന്ദ്രങ്ങള്‍ നോക്കുകുത്തി

Synopsis

മലപ്പുറം: ക്ഷീരവികസനവകുപ്പിന്റെ പാല്‍ പരിശോധനാകേന്ദ്രങ്ങല്‍ സംസ്ഥാനത്ത് പലയിടത്തും നോക്കുകുത്തികളാവുന്നു. നാലു റീജിനല്‍ ലബോറട്ടറികളും 14 ജില്ലാ ലബോറട്ടറികളും ഉണ്ടെങ്കിലും പലയിടത്തും പാല്‍ പരിശോധന നടക്കുന്നില്ല. സംസ്ഥാനത്ത് പാലുല്‍പ്പാദനം കുട്ടാനും പാലിന്റെ ഗുണനിലവാരം ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് അരനുററാണ്ട് മുന്‍പ് ക്ഷീരവികസനവകുപ്പ് രുപീകരിച്ചത്.
 
ഒരു ദിവസം 15 ലക്ഷം ലിററര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് ഗുണനിലവാരം ഉറപ്പുവരുത്താനായി ക്ഷീരവികസനവകുപ്പ് ഏര്‍പ്പെടുത്തിയ വിപുലമായ സംവിധാനങ്ങല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?. ഞങ്ങള്‍, ക്ഷീരവികസനവകുപ്പിന്‍റ മലപ്പുറത്തെ ജില്ല ലാബില്‍ പോയി. എല്ലാ പരിശോധനകളും  കൃത്യമായി നടക്കുന്നുണ്ടെന്ന വിശദീകരണമാണ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ നല്‍കിയത്.

മലപ്പുറത്തെ സ്ഥിതി ഇങ്ങിനെയാണെന്നിരിക്കെ അന്യസംസ്ഥാാനങ്ങില്‍ നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം നോക്കാന്‍ പ്രധാന ചെക്ക് പോസ്റ്റുകളില്‍ ആഘോഷാവസരങ്ങലില്‍  മാത്രം ഒരുക്കുന്ന താത്ക്കാലിക സംവിധാനങ്ങല്‍  മാത്രമാണ് ഇന്നും നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. വകുപ്പിന്റെ കണക്കുപ്രകാരം 2009 ല്‍ നിരോധിച്ച  അഞ്ച് പാല്‍ ബ്രാന്റുകള്‍ മാത്രമാണ് ഇന്നും ഗുണനിലവാരമില്ലാത്തതായി കണക്കാക്കുന്നത്.

അന്യസംസ്ഥാനങ്ങലില്‍ നിന്നുള്ളതടക്കം ഗുണനിലവാരമില്ലാത്ത ബ്രാന്റുകള്‍ മാര്‍ക്കററുകളില്‍ ധാരാളമുള്ളപ്പോഴാണ് ക്ഷീരവികസനവകുപ്പ് ഈ കണക്ക് പറയുന്നത്.ചുരുക്കത്തില്‍ സാധാരണക്കാരന് ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍  50 വര്‍ഷങ്ങല്‍ക്കിപ്പുറവും ക്ഷീരവികസനവകുപ്പിന് കഴിയുന്നില്ല എന്നതിന്റെ വ്യക്തമായ സുചനകള്‍ തന്നെയാണ് ലഭിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തിരുവിതാംകൂർ രാജവംശം തലമുറകളായി നെഞ്ചോട് ചേർത്തുവെച്ച നിധി, നഷ്ടപ്പെട്ടതെല്ലാം അതിപുരാതന ആഭരണങ്ങൾ; കവടിയാർ കൊട്ടാരത്തിൽ എന്താണ് സംഭവിച്ചത്...
അരമണിക്കൂറിൽ എല്ലാം ശരിയായെന്ന് സതീശൻ, ഇല്ലെന്ന് പി.ജെ. ജോസഫ്, കേരള കോൺ​ഗ്രസുമായി ചർച്ച തുടരുന്നു