ശബരിമല: ഞായറാഴ്ച്ച രാവിലെ മല കയറിയത് പതിനായിരത്തിലേറെ പേര്‍

By Web TeamFirst Published Dec 2, 2018, 9:07 AM IST
Highlights

രാവിലെ എട്ട് മണി വരെ പതിനായിരം പേര്‍ മല കയറിയെന്നാണ് കണക്ക്. 

ശബരിമല: അവധി ദിനമായിട്ടും ശബരിമലയില്‍ ഇന്ന് തീര്‍ത്ഥാടകര്‍ കുറവ്. വെള്ളിയാഴ്ച്ച 61,000 പേര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെങ്കിലും ഇന്നലെയും ഇന്നും തിരക്ക് താരത്മ്യേന കുറവാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇന്ന് ശബരിമലയിലെത്തിയവരില്‍ ഏറെയും. രാവിലെ എട്ട് മണി വരെ പതിനായിരം പേര്‍ മല കയറിയെന്നാണ് കണക്ക്. 

സാധാരണ വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ മലയാളികള്‍ ധാരാളമായി ശബരിമല ദര്‍ശനത്തിന് എത്താറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല. കഴിഞ്ഞ ആഴ്ച്ചയേക്കാള്‍ തിരക്ക് ഇക്കുറി ഉണ്ടായെങ്കിലും മുന്‍സീസണുമായി താരത്മ്യം ചെയ്താല്‍ ഇത് വളരെ കുറവാണ്. അതേസമയം സന്നിധാനത്ത് ഇന്ന് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഐജി പി.വിജയന്‍റെ നേതൃത്വത്തിലാവും ശുചീകരണം.  

അതേസമയം നിലയ്ക്കലിലും പന്പയിലും പൊലീസിന്‍റെ കര്‍ശന  നിരീക്ഷണം തുടരുകയാണ് . ബിജെപി നയിക്കുന്ന പ്രക്ഷോഭസമരത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്നത് കണക്കിലെടുത്ത് വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണന്‍റ് നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ നിരോധനാജ്ഞ ലംഘിക്കും എന്നാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. 
 

click me!