ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളില്ല: ദേവസ്വം പ്രസിഡന്‍റ്

Published : Oct 17, 2018, 07:47 AM IST
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളില്ല: ദേവസ്വം പ്രസിഡന്‍റ്

Synopsis

സ്ത്രീകള്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പത്തനംതിട്ട: ശബരിമല നട ഇന്ന് വൈകീട്ട് തുറക്കാനിരിക്കെ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാര്‍. സ്ത്രീകള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരു വന്നാലും ബോർഡിന് പ്രതിഷേധമില്ലെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കി. അതേസമയം വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നില്ലെന്നും പൂജാ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും മേല്‍ശാന്തി വി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.  

അതേസമയം നിലക്കലില്‍ വീണ്ടും സംഘര്‍ഷം തുടങ്ങി. സമര പന്തല്‍ പൊളിച്ച് കസേരകള്‍ പൊലീസ് നീക്കിയെങ്കിലും വീണ്ടും സമരക്കാര്‍ എത്താന്‍ സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. സമരപന്തലിന് പുറകിലായി പ്രതിഷേധകര്‍ ഭക്ഷണം തയ്യാറാക്ിയിരുന്ന ഭാഗവും പൊളിച്ച് നീക്കി. പൊലീസ് ലാത്തി വീശിയതോടെ സമരക്കാര്‍ ചിതറിയോടുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലൊരുങ്ങി; ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്
അമേരിക്കയും ഇസ്രായേലും ലോകത്തിന്‍റെയാകെ ശത്രുക്കൾ, സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് കടമയെന്ന് എം സ്വരാജ്