തട്ടത്തുമല സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പാഠപുസ്തകം കിട്ടിയില്ല

By Web DeskFirst Published Nov 1, 2016, 2:22 AM IST
Highlights

അധ്യായന വര്‍ഷം പകുതി പിന്നിട്ടിട്ടും തട്ടത്തുമല ഗവണ്‍മന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകം കിട്ടിയില്ല. പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോഴും പാഠപുതസ്തകം ലഭിക്കാത്തത്. പിന്നില്‍ അധ്യാപകരുടെ കൃത്യവിലോപമെന്നും ആരോപണം.

ജില്ലാപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തട്ടത്തുമല ഗവണ്‍മന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഹ്യൂമാനിറ്റീസ് സയന്‍സ് ബാച്ചുകളിലായി 120 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്ണിന് പഠിക്കുന്നത്. അധ്യായന വര്‍ഷം തുടങ്ങിയിട്ട് നാലുമാസം പിന്നിട്ടു. ഇതുവരേയും ഈ കുട്ടികള്‍ക്ക് പാഠപുസ്തകം ലഭിച്ചിട്ടില്ല. വിലകൂടിയ സ്വകാര്യ കമ്പനികളുടെ ഗൈഡ് വാങ്ങിയാണ് നിലവില്‍ കുട്ടികള്‍ പഠിക്കുന്നത്.

പഠിക്കാന്‍ പുസ്തകമില്ലാതെ ഒരു പരീക്ഷ പിന്നിട്ടു. അധ്യായന വര്‍ഷം തീരാന്‍ ഇനിമാസങ്ങള്‍ മാത്രമാണുള്ളത്.

എന്‍സിഇആര്‍ടിക്ക് പാഠ പുസ്തകത്തിനുള്ള കണക്ക് സ്കൂള്‍ അധികൃതര്‍ കൃത്യ സമയത്ത് കൊടുത്തില്ല. ഈ കൃത്യവിലോപമാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത്.

പ്രതീക്ഷ നശിച്ചതോടെ പലകുട്ടികളും കൊടുത്ത കാശ് തിരിച്ച് വാങ്ങി. മുന്‍പ് പഠിച്ച കുട്ടികളില്‍ നിന്നു പാഠ പുസ്തകം വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍.

click me!