ആലപ്പുഴ, കൊല്ലം ബെെപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല; കേന്ദ്രവും പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ജി സുധാകരന്‍

By Web TeamFirst Published Jan 13, 2019, 7:10 AM IST
Highlights

ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടനം എന്ന് നടത്താനാകുമെന്ന് ഇനിയും ഉറപ്പില്ല. മെയ് മാസം ഉദ്ഘാടനം നടത്താനാണ് ഇപ്പോഴത്തെ ആലോചന. അങ്ങനെയെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു

ആലപ്പുഴ: വര്‍ഷങ്ങളായി നിര്‍മ്മാണം നടക്കുന്ന ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടനം ഇനിയും നീളും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബൈപ്പാസ് ഉദ്ഘാടനം നടക്കാനിടയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്ഘാടനം എന്ന് നടത്താനാകുമെന്ന് ഇനിയും ഉറപ്പില്ല.

മെയ് മാസം ഉദ്ഘാടനം നടത്താനാണ് ഇപ്പോഴത്തെ ആലോചന. അങ്ങനെയെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. റെയില്‍വേയാണ് ജോലികള്‍ വൈകിപ്പിക്കുന്നത്. മുഴുവന്‍ ജോലികളും പൂര്‍ത്തിയാകാതെ ബൈപ്പാസ് തുറന്നുകൊടുക്കാനാവില്ല.

ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഉദ്ഘാടനം ഉണ്ടാകിലെന്നും ജി സുധാകരന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വെറും മുപ്പതുശതമാനം ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ, കൊല്ലം ബൈപ്പാസുകളില്‍ സംസ്ഥാനം ടോള്‍ പിരിക്കില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രവും ടോള്‍ പിരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

click me!