
പത്തനംതിട്ട: അസ്ഥിവാരത്തിൽ വിള്ളൽ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് .ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പാലത്തിൽ പരിശോധന നടത്തി. കോഴഞ്ചേരി പാലത്തിലെ നെടുമ്പ്രയാർ ഭാഗത്ത് നിന്നുള്ള രണ്ടാമത്തെ തൂണിലും പത്തനം തിട്ട ഭാഗത്തുള്ള ഒന്നാമത്തെ തൂണിലുമാണ് വിള്ളൽ കണ്ടെത്തിയത്. അസ്ഥിവാരത്തിലാണ് വിള്ളൽ.
രാവിലെ 9 മണിയോടെ പാലങ്ങളുടെ ചുമതലയുള്ള പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിള്ളൽ പ്രളയത്തെ തുടർന്ന് ഉണ്ടായതല്ലെന്നും കാലപഴക്കം കൊണ്ട് രൂപപ്പെട്ടതാണെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. അറ്റകുറ്റപണിക്ക് അനുമതി തേടിയിട്ടുണ്ടെന്നും ചീഫ് എൻജിനീയർ അറിയിച്ചു.എം.എൽ.എ വീണാ ജോർജും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ടയെ തിരുവല്ലയുമായി ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ പ്രധാനപ്പെട്ട പാലമാണിത്. 75 വർഷം മുൻപ് ബ്രിട്ടീഷുകാർ നിർമ്മിച്ച പാലമാണിത്.നിലവിലെ പാലത്തിന്റെ കാലപഴക്കം കണക്കിലെടുത്ത് പുതിയ പാലം നിർമ്മിക്കാൻ ഭരണാനുമതി ആയിട്ടുണ്ട്. പ്രളയത്തിൽ പാലം പൂർണമായും വെള്ളത്തിനടിയിൽ ആയിരുന്നു.പാലത്തിന്റെ തൂണുകളിൽ തടികഷണങ്ങളും മാലിന്യങ്ങളും വന്നടിയുകയും ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam