നീരവ് മോദിക്കും മെഹുൽ ചോക്സിക്കും ജാമ്യമില്ലാ വാറണ്ട്

Web Desk |  
Published : Apr 08, 2018, 05:35 PM ISTUpdated : Jun 08, 2018, 05:50 PM IST
നീരവ് മോദിക്കും മെഹുൽ ചോക്സിക്കും ജാമ്യമില്ലാ വാറണ്ട്

Synopsis

നീരവ് മോദിക്കും മെഹുൽ ചോക്സിക്കും ജാമ്യമില്ല വാറണ്ട്

ദില്ലി:  നീരവ് മോദിക്കും മെഹുൽ ചോക്സി ക്കുമെതിരെ കുരുക്ക് ശക്തമാക്കി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്  വായ്പ എടുത്ത ശേഷം മുങ്ങിയ ഇരുവർക്കുമെതിരെ മുംബൈ സിബിഐ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു.

ഇരുവര്‍ക്കും എതിരെ നേരത്തെ കള്ളപ്പണ നിരോധന നിയമപ്രകാരം മുംബൈയിലെ പ്രത്യേക കോടതി എന്‍ഫോഴ്സമെന്‍റിന്‍റെ അപേക്ഷയില്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂടാതെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നിയമപ്രകാരം നീരവ് മോദിക്കും സംഘത്തിനും വായ്പ നൽകിയ ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖയിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് സിബിഐ അറിയിച്ചു. 

അലഹബാദ് ബാങ്കിന്റെയും, ഹോങ്കോങ്ങ് ബാങ്കിന്റെയും നീ രവ് മോദിയുമായി ബന്ധപ്പെട്ട് നടത്തിയ വിദേശ വിനിമയത്തിന്റെ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകം ആകാംക്ഷയോടെ കാത്തിരുന്ന വലിയ പ്രഖ്യാപനം നടത്തി ട്രംപ്, 10-ാം ദൗത്യവും വിജയം; ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായി
കെഎസ്ഇബി ജീവനക്കാരന്‍റെ മരണം; പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രതിഷേധം