നിപ്പ: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തലില്‍ അനർഹരെ ഉൾപ്പെടുത്തിയെന്ന് പരാതി

By Web TeamFirst Published Sep 13, 2018, 12:56 PM IST
Highlights

നിപ്പ പനിയുടെ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ വിവേചനമെന്ന് പരാതി. മികച്ച സേവനം കാഴ്ചവച്ചവരെ അവഗണിച്ച് അനർഹരായവരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് ശുചീകരണ തൊഴിലാളികളുടെ സംഘടനയുടെ ആരോപണം.

കോഴിക്കോട്: നിപ്പ പനിയുടെ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ വിവേചനമെന്ന് പരാതി. മികച്ച സേവനം കാഴ്ചവച്ചവരെ അവഗണിച്ച് അനർഹരായവരെ സ്ഥിരപ്പെടുത്തുന്നുവെന്നാണ് ശുചീകരണ തൊഴിലാളികളുടെ സംഘടനയുടെ ആരോപണം.

നിപ്പ വൈറസ് ബാധയുടെ സമയത്ത് താൽക്കാലിക ജീവനക്കാർ കാഴ്ചവച്ച സേവനത്തെ അഭിനന്ദിച്ച സംസ്ഥാന സർക്കാർ അർഹതപ്പെട്ടവരെ സ്ഥിരപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. യോഗ്യരായവരെ കണ്ടെത്താൻ മെഡിക്കൽ കോളജിൽ ഒരു സമിതിയെ നിയമിക്കുകയും ചെയ്തു. എന്നാൽ സമിതി കണ്ടെത്തിയ ലിസ്റ്റില്‍ നിന്ന് അർഹതപ്പെട്ടവർ പുറത്തായെന്നാണ് ആരോപണം.

 

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, നിപ്പ നോഡൽ ഓഫീസർ, വിവിധ ഡിപ്പാർട്ട്മെന്റ് തലവൻമാർ എന്നിവരാണ് സമിതിലുള്ളത്. മുഴുവൻ സമയവും നിപ്പ വാർഡിൽ ചെലവഴിച്ച് ഏറ്റവും മാതൃകാപരമായ സേവനം കാഴ്ച വച്ച അഞ്ച് പേരെയാണ് കണ്ടെത്തിയതെന്നും 44 പേരെയും സ്ഥിരപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. അതേസമയം വിവേചനം ഉണ്ടായെന്ന് കാണിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നകിയിരിക്കുകയാണ് ഇവർ.

click me!