അഹിന്ദുക്കള്‍ പ്രവേശിച്ചു; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു

By Web TeamFirst Published Nov 12, 2018, 7:25 AM IST
Highlights

വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു. 
 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. ശുദ്ധിക്രിയകൾക്ക് ശേഷമേ ഇനി നട തുറക്കു.ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു. 

ഇതോടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി ശുദ്ധിക്രിയകൾ തുടങ്ങി. ശുദ്ധിക്രിയകൾക്കൊപ്പം വെള്ളിയാഴ്ച മുതലുള്ള പൂജകൾ ഒരിക്കൽ കൂടി നടത്തും. നട അടച്ചെങ്കിലും ചുറ്റമ്പലത്തില്‍ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നു. ഹിന്ദുമത വിശ്വാസികൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ പ്രവേശനമുള്ളത്. ഹിന്ദു മത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രമേ മറ്റ് മതസ്ഥർക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ. 
 

click me!