വിലക്ക്​ ലംഘിച്ച്​ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

Published : Mar 06, 2017, 02:58 AM ISTUpdated : Oct 05, 2018, 01:42 AM IST
വിലക്ക്​ ലംഘിച്ച്​  ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

Synopsis

സിയോൾ: വിലക്കുകൾ ലംഘിച്ച്​ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ജപ്പാൻ  പ്രധാനമന്ത്രി ഷിൻസോ ആബെയാണ് ഉത്തരകൊറിയ നാല്​ ബാലിസ്​റ്റിക്​ മിസൈലുകൾ  പരീക്ഷിച്ചതായി പറഞ്ഞത്.

ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജപ്പാൻ കടലിൽ പ​​തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസവും ഉത്തരകൊറിയ ഇത്തരത്തിൽ ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ യു.എന്നും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ