സിംഗപ്പൂർ ഉച്ചകോടി പാളി: അമേരിക്കയും വടക്കന്‍ കൊറിയയും വീണ്ടും തെറ്റി

Web Desk |  
Published : Jul 08, 2018, 06:33 AM ISTUpdated : Oct 02, 2018, 06:42 AM IST
സിംഗപ്പൂർ ഉച്ചകോടി പാളി: അമേരിക്കയും വടക്കന്‍ കൊറിയയും വീണ്ടും തെറ്റി

Synopsis

യുഎസ് വടക്കൻകൊറിയ സൗഹൃദം  അധിക നാൾ നിലനിൽക്കില്ലെന്ന സൂചന നൽകി വടക്കൻകൊറിയ

പോങ്ങിയാംഗ്: സിംഗപ്പൂർ ഉച്ചകോടിയെ തുടർന്നുണ്ടായ യുഎസ് വടക്കൻകൊറിയ സൗഹൃദം  അധിക നാൾ നിലനിൽക്കില്ലെന്ന സൂചന നൽകി വടക്കൻകൊറിയ. ആണവ നിരായൂധീകരണത്തിൽ അമേരിക്കയുടെ തിടുക്കത്തെ  അംഗീകരിക്കാനികില്ലെന്നാണ് വടക്കൻകൊറിയ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പോങ്യാങ്ങിലെത്തി നടത്തിയ ചർച്ചകൾക്കു പിന്നാലെയാണു വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവന.

സിംഗപ്പൂർ ഉച്ചകോടിയിൽ ഘട്ടംഘട്ടമായി ആണവായുധങ്ങളും പരീക്ഷണകേന്ദ്രങ്ങളും ഒഴിവാക്കുമെന്ന് ഉത്തരകൊറിയ അംഗീകരിച്ചിരുന്നു. എന്നാൽ, ഒറ്റയടിക്കു പൂർണ നിരായുധീകരണം വേണമെന്നു പോംപെയോയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആവശ്യപ്പെട്ടതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്. ഏകപക്ഷീയമായ ഈ നിലപാട് സമാധാനശ്രമങ്ങളെ ബാധിക്കുമെന്നും കൊറിയൻ അധികൃതർ സൂചിപ്പിച്ചു.

ഡോണൾഡ് ട്രംപ് - കിം ജോങ് ഉൻ ഉച്ചകോടി യാഥാർഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ നേതാവ് കിം യോങ് ചോലുമായാണ് പോംപെയോ യുടെ കൂടിക്കാഴ്ച. എന്നാൽ, ആണവനിരായുധീകരണത്തിനുള്ള സമയക്രമം അടക്കം എല്ലാ പ്രധാന വിഷയങ്ങളിലും പുരോഗതി ഉണ്ടായി എന്നാണ് പോപെയോ പ്രതികരിച്ചത്  . 12- തീയ്യതി അടുത്തവട്ടം ചർച്ചകൾ നടക്കും , കൊറിയൻ യുദ്ധത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ അന്നാണു തീരുമാനമുണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം