അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് ഉത്തരകൊറിയ

Published : Sep 26, 2017, 02:46 PM ISTUpdated : Oct 04, 2018, 11:35 PM IST
അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് ഉത്തരകൊറിയ

Synopsis

റസോണ്‍:  അമേരിക്കയുമായി മാസങ്ങളായി നിലനില്‍ക്കുന്ന യുദ്ധഭീതിക്ക് മൂര്‍ച്ചകൂട്ടി ഉത്തരകൊറിയ. വേണ്ടിവന്നാല്‍ ഉത്തര കൊറിയന്‍ ആകാശത്തിന് പുറത്തുള്ള അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചു. ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയത് അമേരിക്കയാണെന്നും അതിനാല്‍ അവരെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ പറഞ്ഞു. 

ആണവ- മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഐക്യരാഷ്‌ട്രസഭയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. അതേസമയം ട്രംപിനെ ബുദ്ധിമാന്ദ്യം സംഭവിച്ച വൃദ്ധനെന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്ന് അമേരിക്ക പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ