കൊച്ചി ബോട്ടപകടം: നാല് ദിവസം കഴിഞ്ഞിട്ടും കാണാതായവരെ കണ്ടെത്തിയില്ല

By Web TeamFirst Published Aug 11, 2018, 2:31 PM IST
Highlights

മുനമ്പത്ത് കപ്പൽ ബോട്ടലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ 9 മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. അപകടം നടന്ന് നാലുദിനം കഴിഞ്ഞിട്ടും ഉറ്റവരെ കണ്ടെത്താൻ കഴിയാത്തത്  തമിഴ്നാട്ടിലെ തീരദേശഗ്രാമങ്ങളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.

കൊച്ചി: മുനമ്പത്ത് കപ്പൽ ബോട്ടലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ 9 മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ല. അപകടം നടന്ന് നാലുദിനം കഴിഞ്ഞിട്ടും ഉറ്റവരെ കണ്ടെത്താൻ കഴിയാത്തത്  തമിഴ്നാട്ടിലെ തീരദേശഗ്രാമങ്ങളെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്.

അധികാരികളുടെ മറുപടി ഇങ്ങനെയാണ്.നാലുദിവസം നീണ്ട തെരച്ചിലും ഫലം കാണാത്തതിനാൽ സ്വന്തം നിലയ്ക്ക് തെരച്ചിൽ നടത്താൻ മത്സ്യത്തൊഴിലാളികൾ കടലിലേക്കിറങ്ങി. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തെ തീരദേശഗ്രാമങ്ങളിൽ നിന്ന് ഉറഅറവര്‍ നിഷ്ടപ്പെട്ടവരുടെ കൂട്ടക്കരച്ചിലാണ് ഉയരുകയാണ്. കാണാതായവരിൽ ഏഴ് പേര്‍ ഇവിടെ നിന്നുള്ളവരാണ് . രാമൻ തുറയിൽ നിന്ന് 4 പേർ, മണക്കുടിയിൽ നിന്ന് 2 പേർ, ഉള്ളൂർ തുറയിൽ നിന്ന് ഒരാൾ. എല്ലാവരും ബന്ധുക്കൾ. തെരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാമൻതുറയിൽ ആരംഭിച്ച നിരാഹാര സമരം കുടുംബങ്ങൾ ഇന്നും തുടരുകയാണ്.കളക്ടറും എംഎൽഎയുമെല്ലാം വാക്കാൽ സഹായങ്ങൾ നൽകുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

click me!