ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടന അല്ല

Published : Oct 07, 2017, 11:12 AM ISTUpdated : Oct 05, 2018, 03:25 AM IST
ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടന അല്ല

Synopsis

ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ പങ്ക് നിഷേധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍. നിലവില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. സംഘടനയ്ക്ക്  കൊലപാതകത്തില്‍ ബന്ധമുള്ളതായി അന്വേഷണത്തില്‍ തെളിവുകള്‍ കിട്ടിയിട്ടില്ലെന്നും പറഞ്ഞു.

ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച നാല് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.  ഗോവയിലെ മഡ്ഗാവില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടവരാണ് ഇവര്‍. തങ്ങളുടെ ഏതാനും പ്രവര്‍ത്തകര്‍ ഒളിവിലാണെന്ന് സനാതന്‍ സന്‍സ്തയുടെ അഭിഭാഷകന്‍ ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍ വ്യാജമായി കേസില്‍ പെടുത്തുമെന്ന് പേടിച്ചാണ് ഇവര്‍ ഒളിവില്‍ പോയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏകനേ യാ അള്ളാ... അങ്ങനെ പള്ളിക്കെട്ട് ശബരിമലയ്ക്ക് ആയി മാറി; 'പോറ്റിയേ കേറ്റിയെ' ചർച്ചയാകുമ്പോൾ മറ്റൊരു കഥ, ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്
ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി