സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നത് ഇഷ്ടമല്ലാത്ത വ്യക്തികള്‍ പാര്‍ട്ടിയിലുണ്ട്: ഖമറുന്നിസ അന്‍വര്‍

Published : Oct 07, 2017, 10:40 AM ISTUpdated : Oct 05, 2018, 03:03 AM IST
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നത് ഇഷ്ടമല്ലാത്ത വ്യക്തികള്‍ പാര്‍ട്ടിയിലുണ്ട്: ഖമറുന്നിസ അന്‍വര്‍

Synopsis

 വേങ്ങര: അച്ചടക്ക നടപടി തന്‍റെ വിശദീകരണം കേൾക്കാതെയെന്ന് വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നിസ അൻവർ. ബിജെപിക്ക് ഫണ്ട് നൽകിയതിനെ തുടർന്നാണ് ഖമറുന്നിസ അൻവറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് വേങ്ങരയിൽ പ്രചാരണം നടത്തുമെന്ന് ഖമറുന്നിസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അച്ചടക്ക നടപടിക്കു ശേഷം ആദ്യമായാണ് ഒരു മാധ്യമത്തോട് ഖമറുന്നിസ മനസ് തുറക്കുന്നത്. തന്‍റെ ഭാഗം കേൾക്കാതെ ചില ലീഗ് പ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് പാർട്ടി നടപടിയെടുത്തതെന്നാണ് വനിതാ ലീഗ് മുൻ അധ്യക്ഷയുടെ പ്രതികരണം. അച്ചടക്ക നടപടി വന്നപ്പോൾ പൊതു പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ കുടുംബവുംചില ലീഗ് പ്രവർത്തകരും തനിക്കൊപ്പം നിന്നു. മറ്റു പാർട്ടികളിൽ നിന്ന് ക്ഷണം വന്നെങ്കിലും നിരസിച്ചെന്നും ഖമറുന്നിസ കൂട്ടിച്ചേർത്തു. 

സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് താല്‍പര്യമില്ലാത്ത വ്യക്തികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും ഉണ്ടെന്ന് ഖമറുന്നിസ പറയുന്നു. അച്ചടക്ക നടപടിയുടെ സാഹചര്യം മാറി. പാർട്ടി നേതാക്കളും ഖമറുന്നിസയും തമ്മിലുള്ള പിണക്കം മാറി. ഇപ്പോൾ പാർട്ടി വേദികളിൽ സജീവമാണ് ഖമറുന്നിസ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി