സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ പ്രതികാരനടപടി; ബിഷപ്പിനെതിരായ സമരത്തിൽ പങ്കെടുത്തതിന് നോട്ടീസ്

By Web TeamFirst Published Jan 8, 2019, 3:31 PM IST
Highlights

 സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് കന്യാസ്ത്രീയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്.  മാനന്തവാടിയിലെ സിസ്റ്റർ ലൂസി കളപുരയ്ക്കാണ് മദർ ജനറൽ നോട്ടീസ് നൽകിയത്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും അധികൃതര്‍. വിശദീകരണം തൃപ്തികരം അല്ലെങ്കിൽ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. നാളെ കൊച്ചിയിൽ സിസ്റ്റ്‍ ലൂസി നേരിട്ട് ഹാജരായി വിശദീകരണം നൽകണം.

എന്നാല്‍ കാരണം കാണിക്കൽ നോട്ടീസ് അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയിൽ നടത്തിയത്. ഫ്രാങ്കോയും റോബിനും നടത്തിയ തെറ്റുകൾ സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

കന്യസ്ത്രികളുടെ സമരത്തെ പിന്തുണച്ചതിന് സിസ്റ്റര്‍ ലൂസിക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആരാധന നടത്തുന്നതിനും മതാധ്യാപികയാകുന്നതിലും വിശുദ്ധ കുര്‍ബാന നല്‍കുന്നതിലുമായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സിസ്റ്റര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കാരക്കാമല പള്ളിയില്‍ വിശ്വാസികള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ നടപടി പിന്‍വലിച്ചിരുന്നു.

click me!