ശബരിമലയില്‍ എത്തുന്ന യുവതികളുടെ സുരക്ഷ പ്രയാസകരമാകുമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

Published : Jan 08, 2019, 02:37 PM ISTUpdated : Jan 08, 2019, 02:59 PM IST
ശബരിമലയില്‍ എത്തുന്ന യുവതികളുടെ സുരക്ഷ പ്രയാസകരമാകുമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍

Synopsis

ശബരിമലയിൽ നിലവിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവർ കൂടുതൽ സജ്ജരായി നിൽക്കുന്നുവെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണർ 

കൊച്ചി: മകരവിളക്ക് അടുത്ത സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമായി മാറുമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയിയില്‍. ബിന്ദുവും കനകദുർഗയും സാന്നിധാനത്ത് ദർശനം നടത്തിയ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശപ്രകാരം ശബരിമല സ്‌പെഷ്യല്‍ കമ്മീഷണർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമലയിൽ നിലവിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവർ കൂടുതൽ സജ്ജരായി നിൽക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് ചോദിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോടുള്ള ഹൈക്കാടതിയുടെ വാക്കാലുള്ള പരാമര്‍ശം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്ത്? കേരളത്തെ ശ്വാസം മുട്ടിക്കുന്നു; 17000 കോടി കേന്ദ്രം വെട്ടി; പ്രതിഷേധം കടുപ്പിച്ച് ബാലഗോപാൽ
സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി