
തിരുവനന്തപുരം: സിനിമ സ്റ്റൈല്‍ മോഷണങ്ങള്‍ക്ക് കുപ്രസിദ്ധനാണ് കണ്ണാടിക്കല്‍ ഷാജിയെന്ന മോഷ്ടാവ്. പോലീസ് പിടിയിലായ ഷാജി മോഷണ രംഗങ്ങള്‍ അഭിനയിച്ച് കാണിച്ചത് കണ്ടുനിന്നവരില്‍ ഭയവും അമ്പരപ്പുമാണ് ഉണ്ടാക്കിയത്. മീശമാധവന്‍ സിനിമയിലെ മാധവനെ പോലെയാണ് മുപ്പത്തിനാല് കാരനായ ഷാജി. പകല്‍ സമയത്ത് എത്തിനോക്കി മടങ്ങിയാല്‍ ഷാജി രാത്രി ആ വീട്ടില്‍ മോഷണത്തിന് കയറിയിരി ക്കും.
വീട് നന്നായിപ്പൂട്ടിയിട്ടും സിസിടിവി വെച്ചിട്ടും നായയെ അഴിച്ചിട്ടിട്ടൊന്നും പിന്നെ കാര്യമില്ല. ഷാജി വീടിനകത്തെത്തും. വീടിന് അകത്തേക്ക് കടക്കാന്‍ ഷാജിക്ക് ഇഷ്ടം വീട്ടുകാര്‍ കാറ്റ് കടക്കാന്‍ നിര്‍മ്മിക്കുന്ന ഇത്തരം വിടവുകളാണ്.
പുറത്തെ ചുവരുകളുടെ ഉയരമൊന്നും ഷാജിക്ക് പ്രശ്നമല്ല.ഞൊടിയിടയില്‍ വീടിന് മുകളിലത്തെ നിലയിലേക്ക് കയറും.തറതുടക്കുന്ന ഈ മോപ്പാണ് മിക്കപ്പോഴും കുറ്റികള്‍ തുറക്കാന്‍ ഉപയോഗിക്കുന്നത്.നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്. ഭവന ഭേദനം വാഹന മോഷണം തുടങ്ങിയവയാണ് കേസുകള്‍. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ബൈക്കുകള്‍ ഉള്‍പ്പെടെ മോഷ്ടിക്കാന്‍ യുവാക്കളുടെ ഒരു സംഘം തന്നെ ഷാജിക്കുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam