ലാലേട്ടന് പകരം കൊല്ലം തുളസി, ബീനയ്ക്ക് പകരം അര്‍ച്ചന

By Web TeamFirst Published Oct 13, 2018, 11:37 PM IST
Highlights

അമ്മയെക്കുറിച്ചും ഡെബ്ള്യൂ.സി.സിയെക്കുറിച്ചുമുള്ള എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍റെ ട്വീറ്റ്

അമ്മ ഭാരവാഹികളെ കുറ്റപ്പെടുത്തിയും മലയാള സിനിമയിലെ ലിംഗഅസമത്വത്തെ തുറന്നു കാണിച്ചും കൊച്ചിയില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് നടത്തിയ വാര്‍ത്താസമ്മേളനം നവമാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്. വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ സിനിമാരംഗത്ത് നടക്കുന്ന തെറ്റായ പല പ്രവണതകളെക്കുറിച്ചും പരാമര്‍ശിക്കപ്പെട്ടിരുന്നു. നടിയും സ്വതന്ത്ര്യ സിനിമാപ്രവര്‍ത്തകയുമായ അര്‍ച്ചന പദ്മിനി മമ്മൂട്ടി ചിത്രമായ പുള്ളിക്കാരാന്‍ സ്റ്റാറായുടെ ലൊക്കേഷനില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ തുറന്നു പറഞ്ഞു. ഈ സാഹചര്യത്തില്‍ അമ്മയെക്കുറിച്ചും ഡെബ്ള്യൂ.സി.സിയെക്കുറിച്ചുമുള്ള എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍റെ നിരീക്ഷണവും ശ്രദ്ധേയമാക്കുകയാണ്. 

''രണ്ടു സംഘടനകൾ നേതൃമാറ്റത്തിലൂടെ അവരുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കും.A.M.M.A ലാലേട്ടനു പകരം കൊല്ലം തുളസി.  WCC ബീനാ പോളിനു പകരം അർച്ചന പത്മിനി...'' എന്നാണ് എന്‍.സ്.മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്....

രണ്ടു സംഘടനകൾ നേതൃമാറ്റത്തിലൂടെ അവരുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കും.

A.M.M.A ലാലേട്ടനു പകരം കൊല്ലം തുളസി.
WCC ബീനാ പോളിനു പകരം അർച്ചന പത്മിനി.

— N.S. Madhavan (@NSMlive)

രേവതി 17 വയസുള്ള പെൺകുട്ടിയുടെ കഥ പറഞ്ഞു. പത്മപ്രിയയും ബീനാ പോളും ഇത്തരം മറ്റു സംഭവങ്ങളെ കുറിച്ചു സൂചിപ്പിച്ചു. കുറ്റകൃത്യങ്ങളുടെ പറ്റി അറിവുണ്ടായിട്ടും കുറ്റവാളികളുടെ വിവരം പുറത്തുപറയാതിരിക്കുന്നവർക്ക്‌ ‌ മനസിലായി എന്നു തോന്നുന്നില്ല.

— N.S. Madhavan (@NSMlive)

അതിജീവിച്ചവരുടെ സമ്മതം ഇല്ലെങ്കിൽ സംഭവം പറയാൻ പാടില്ലെന്നതു ശരി. എന്നാൽ ഇത്തരം സൂചനകളും ഒഴിവാക്കുകല്ലെ നല്ലതു? ശത്രുക്കൾ ബ്ലാക്ക്മെയ്‌ൽ ആണെന്നു പറയും.

— N.S. Madhavan (@NSMlive)
click me!