മുഖ്യമന്ത്രിക്ക് ധാർഷ്ട്യം; ആചാരങ്ങൾ ഇല്ലാതാക്കാൻ നീക്കം: രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്

By Web TeamFirst Published Dec 17, 2018, 2:41 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്ദർഭോചിത നിലപാടെടുക്കുമെന്നും വിശ്വാസം സംരക്ഷിക്കാൻ ഒപ്പം നിന്നവരെ എൻ എസ് എസ് പിന്തുണയ്ക്കും . വനിതാമതിലുമായി സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ എൻ എസ് എസ്  സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണ്, ആരെയും അംഗീകരിക്കുന്നില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കാൻ നീക്കമാണ് നടക്കുന്നത്. സർക്കാരിൽ നിന്ന് എൻഎസ്എസ് ഒന്നും നേടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയിൽ ഉറച്ച് നിന്നാൽ എൻഎസ്എസ് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ പറഞ്ഞു.

വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
വിശ്വാസമാണ് വലുത്, വിശ്വാസികൾക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പന്റെ പേരിലുള്ള പരിപാടിയിൽ വിശ്വാസികൾ പങ്കെടുക്കാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. 

സമദൂര നിലപാടിൽ നിന്ന് മാറിയിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സന്ദർഭോചിത നിലപാടെടുക്കുമെന്നും വിശ്വാസം സംരക്ഷിക്കാൻ ഒപ്പം നിന്നവരെ എൻഎസ്എസ് പിന്തുണയ്ക്കുമെന്നും സുകുമാരന്‍ നായര്‍ വിശദമാക്കി . വനിതാമതിലുമായി സഹകരിച്ചാൽ ബാലകൃഷ്ണപിള്ളയെ എൻഎസ്എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

click me!