ശുചിമുറികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്

By Web DeskFirst Published Jan 20, 2018, 7:09 PM IST
Highlights

ദില്ലി: കുടുംബാഗംങ്ങളുടെ ആവശ്യത്തിനായി ശുചിമുറി സ്ഥാപിച്ച വീടുകളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്. ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേയിലാണ് ഈ വിവരമുള്ളത്. കേരളത്തിലെ 93 ശതമാനം വീടുകളിലും ശുചിമുറിയുണ്ടെന്ന് സര്‍വ്വേ പറയുന്നു. 

രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 81 ശതമാനം വീടുകളിലും ശുചിമുറിയുണ്ട്. രാജ്യത്തെ കേന്ദ്ര ഭരണപ്രദേശങ്ങളിലെ 81 ശതമാനം വീടുകളിലും ശുചിമുറികളുണ്ട്. ദേശീയ അടിസ്ഥാനത്തില്‍ പക്ഷേ 57 ശതമാനം വീടുകളില്‍ മാത്രമേ ശുചിമുറിയൂള്ളൂ. 

29 ശതമാനം വീടുകളില്‍ മാത്രം ശുചിമുറിയുള്ള ബീഹാറാണ് ഇക്കാര്യത്തില്‍ പിറകില്‍. ജാര്‍ഖണ്ഡ് - 36, ഒഡീഷ-40, ഉത്തര്‍പ്രദേശ്-41,ജമ്മു കശ്മീര്‍-46, മധ്യപ്രദേശ്-53, രാജസ്ഥാന്‍-55, പശ്ചിമബംഗാള്‍ 57 എന്നിവയാണ് ദേശീയശരാശരിക്കൊപ്പമോ താഴേയോ നില്‍ക്കുന്നത്. 

തമിഴ്‌നാട്ടില്‍ 63 ശതമാനം വീട്ടിലും ഗുജറാത്തില്‍ 69 ശതമാനം വീടുകളിലും ശുചിമുറിയുണ്ട്. ഹരിയാന-79,ഡല്‍ഹി-78,പഞ്ചാബ്-76,തെലങ്കാന-71 എന്നീ സംസ്ഥാനങ്ങളിലും ശുചിമുറി സാന്ദ്രത 70 ശതമാനത്തിന് മുകളിലാണ്.
 

click me!