കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ജാമ്യത്തിലിറങ്ങും

By Web TeamFirst Published Oct 16, 2018, 7:16 AM IST
Highlights

 കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. 

പാല: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തരവ് കിട്ടാൻ വൈകിയതിനാൽ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓർഡർ പുറപ്പെടുവിക്കാൻ കഴിഞ്ഞില്ല.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ കഴിഞ്ഞ മാസം 21 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. 24 ന് റിമാന്റ് ചെയ്തത് മുതൽ ഫ്രാങ്കോ പാലാ സബ് ജയിലിലാണ്.

click me!