കന്യാസ്ത്രീയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു, കൈത്തണ്ടകളില്‍ മുറിവ് കണ്ടെത്തി

Published : Sep 09, 2018, 04:08 PM ISTUpdated : Sep 10, 2018, 05:30 AM IST
കന്യാസ്ത്രീയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു, കൈത്തണ്ടകളില്‍ മുറിവ് കണ്ടെത്തി

Synopsis

പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലിസ് കേസെടുത്തു. മൃതദേഹത്തില്‍ രണ്ട് കൈത്തണ്ടയിലും ബ്ലേഡുകൊണ്ടുള്ള മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. മുറിവുണ്ടാക്കിയ ബ്ലേഡ് കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും കണ്ടെത്തി. ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്. എഡിഎം ശശികുമാറിൻറെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പുരോഗമിക്കുന്നത്.  

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലിസ് കേസെടുത്തു. മൃതദേഹത്തില്‍ രണ്ട് കൈത്തണ്ടയിലും ബ്ലേഡുകൊണ്ടുള്ള മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടിട്ടുണ്ട്. മുറിവുണ്ടാക്കിയ ബ്ലേഡ് കന്യാസ്ത്രീയുടെ മുറിയില്‍ നിന്നും കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. എഡിഎം ശശികുമാറിൻറെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് പുരോഗമിക്കുന്നത്.

കോണ്‍വെന്‍റിലെ കിണറ്റിലാണ് സെന്‍റ് സ്റ്റീഫന്‍ സ്കൂളിലെ അധ്യാപികയായ സിസ്റ്റർ സൂസന്‍റെ  മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.  പത്തനാപുരം മൗണ്ട് താബൂർ ദേറ കോൺവെന്‍റിലായിരുന്നു സംഭവം. 

രാവിലെ തന്നെ കിണറിന് സമീപം രക്തക്കറയും വലിച്ചിഴച്ച പാടുകളും കണ്ടെത്തിയിരുന്നു. സെന്‍റ് സ്റ്റീഫന്‍ സ്കൂളില്‍ 25 വര്‍ഷമായി അധ്യാപികയാണ്  കൊല്ലം കല്ലട സ്വദേശിയായ സിസ്റ്റര്‍ സൂസൻ.  ഒരാഴ്ച്ചയായി അവധിയിലായിരുന്നു കന്യാസ്ത്രീ . വെള്ളിയാഴ്ച്ചയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.

രാവിലെയോടെ കിണറിന് സമീപം രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ കിണറ്റില്‍ നോക്കിയപ്പോഴായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു  മൃതദേഹം.  കിണറിന്‍റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ  മുടി മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മുറിച്ച മുടി മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, പരപ്പനങ്ങാടിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
എല്ലാ ചിത്രങ്ങളും ഒറിജിനൽ, എഐ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടില്ല, എല്ലാം വീഡിയോയിൽ നിന്ന് കട്ട് ചെയ്തതെന്ന് എൻ സുബ്രഹ്മണ്യൻ