ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍

Published : Sep 11, 2018, 06:13 AM ISTUpdated : Sep 19, 2018, 09:22 AM IST
ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയില്‍

Synopsis

മരത്തിന് പിന്തുണയുമായി കൂടുതൽ കന്യാസ്ത്രീകളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും എത്തുന്നുണ്ട്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മിഷണറീസ് ഓഫ് ജീസസ് രംഗത്ത് എത്തിയിരുന്നു

കൊച്ചി: ബലാത്സംഗക്കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, അറസ്റ്റ് വൈകുന്നതിനെതിരെ ജോയിന്‍റ്  ക്രിസ്റ്റ്യൻ കൗൺസിൽ കൊച്ചിയിൽ നടത്തുന്ന സമരം നാലാം ദിവസവും തുടരുകയാണ്.

സമരത്തിന് പിന്തുണയുമായി കൂടുതൽ കന്യാസ്ത്രീകളും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും എത്തുന്നുണ്ട്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മിഷണറീസ് ഓഫ് ജീസസ് രംഗത്ത് എത്തിയിരുന്നു.

ആരോപണം വാസ്തവ വിരുദ്ധമാണെന്നും കന്യാസ്ത്രീകളുടെ സമരം അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നുവെന്ന് മിഷണറീസ് ഓഫ് ജീസസ് അറിയിച്ചു. അതേസമയം, കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതിയിൽ പൊലീസിനെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തു എന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

സ്വീകരിച്ച നടപടി അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.  കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ