
ഒമാനില്‍ നിന്നു പിരിഞ്ഞു പോകേണ്ടി വന്ന നഴ്‌സുമാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വൈകുന്നു. ഗ്രാറ്റുവിറ്റിയായി ലഭിക്കേണ്ട തുക മുഴുവന്‍ നല്‍കുന്നില്ലെന്ന പരാതിയുമായി നഴ്‌സുമാര്‍ മസ്കറ്റ് ഇന്ത്യന്‍ എംബസിയെ സമീപിച്ചു.
ഒമാനിലെ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 250 ലധികം നഴ്‌സുമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മൂന്ന് മാസത്തെ നോട്ടീസ് പീരിഡില്‍ പിരിച്ചു വിടീല്‍ നോട്ടീസ് നല്‍കിയത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പിരിച്ചുവിടല്‍ നടപടിക്ക് 15 മുതല്‍ 32 കൊല്ലം വരെ സര്‍വീസുള്ളവരാണ് വിധേയരായത്. എന്നാല്‍ കൂട്ടപിരിച്ചുവിടലിനെ കുറിച്ച് ആരോഗ്യമന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പിരിച്ചു വിട്ടവരുടെ ഗ്രാറ്റുവിറ്റിയും മറ്റും ആനുകൂല്യങ്ങളും സര്‍ക്കാരിന് ഭീമമായ ബാധ്യത ശൃഷ്‌ടിച്ചതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം നേരിടുകയാണ്. കൂടാതെ 1994 ഇറക്കിയ കരാറില്‍ ഒപ്പുവച്ചവര്‍ക്കുമാത്രം മുഴുവന്‍ ഗ്രാറ്റുവിറ്റിയും, അല്ലാത്തവര്‍ക്ക് 12 വര്‍ഷം കണക്കാക്കിയുള്ള ആനുകൂല്യം നല്‍കി ഒഴിവാക്കുകയാണെന്നും പരാതിയുണ്ട്.
ഗ്രാറ്റുവിറ്റിയുടെ ഈട്‌കൊടുത്തു ബാങ്ക് ലോണ്‍ എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. അവസ്ഥ ഇതാണെകില്‍ ഇവര്‍ക്ക് ലോണ്‍ അടച്ചുതീര്‍ക്കാന്‍ നാട്ടില്‍ നിന്നു പണം ഒമാനിലേക്ക് അയക്കേണ്ടിവരും.
നഴ്‌സുമാര്‍ക്ക് പുറമെ വിദേശ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്കും പിരിച്ചുവിടീല്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി ചര്‍ച്ച ചെയാമെന്ന ഇന്ത്യന്‍ സ്ഥാനപതിയുടെ ഉറപ്പിലാണ് ഇപ്പോള്‍ നഴ്‌സുമാരുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam