നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വീണ്ടും കോടികളുടെ തട്ടിപ്പ്

Published : Jul 21, 2016, 01:55 AM ISTUpdated : Oct 04, 2018, 11:49 PM IST
നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വീണ്ടും കോടികളുടെ തട്ടിപ്പ്

Synopsis

വിദേശത്ത് മികച്ച ശമ്പളത്തില്‍ സ്റ്റാഫ് നഴ്‌സ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കബളിപ്പിക്കപ്പെട്ട 120 പേരില്‍  ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ള യുവതീയുവാക്കളാണ്. ഫിന്‍ലാന്റിലേക്ക് വന്‍ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയതുള്ള പരസ്യം കണ്ടാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അപേക്ഷിച്ചത്.  ഇവരെ കഴിഞ്ഞ ഏപ്രിലില്‍ മുംബൈ ഖാര്‍ വെസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഹീലിയസ് ടൂര്‍സ് ആന്റ് ട്രാവല്‍സ് അഭിമുഖത്തിന് വിളിക്കുകയായിരുന്നു. 

തിരഞ്ഞെടുത്തവരില്‍ നിന്ന് മൂന്ന് ലക്ഷംവീതം കൈപ്പറ്റിയ ശേഷമാണ് ഏജന്റ് രാഹുല്‍ പട്ടേല്‍ ഉള്‍ടെയുള്ളവര്‍ ഒളിവില്‍ പോയത്. ഒരാഴ്ചയായി ഏജന്‍സി തുറക്കുന്നില്ല. ഞങ്ങളുടെ അന്വേഷണത്തിലും ഈ കമ്പനി വ്യാജമാണെന്നാണ് മനസിലാക്കാനായത്. ഉദ്യോഗാര്‍ത്ഥികള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടപടിക്കായി കാത്തിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റ പരിശോധനയിൽ അവസാനിപ്പിക്കില്ല, പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ തുടർ പരിശോധനകൾ നടത്താൻ സർക്കാർ നിർദേശം
ഇറാനെ ആക്രമിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന; ആക്രമണ വിവരം ഇസ്രയേലിനെ അറിയിച്ചു, അമേരിക്കയിൽ തീമഴ പെയ്യിക്കുമെന്ന് ഇറാൻ