നഴ്‌സുമാരുടെ മിനിമം  വേതനം; വിജ്ഞാപനം ഇറങ്ങി

By Web DeskFirst Published Apr 23, 2018, 7:08 PM IST
Highlights
  • നഴ്സ്മാരുടെ മിനിമം  വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം ഇറങ്ങി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുള്‍പ്പടെ മുഴുവന്‍ ജീവനക്കാരുടെയും മിനിമം  വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം പുറത്തിറങ്ങി. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശബളം 20,000 രൂപ ഉറപ്പാക്കുന്ന വിജ്ഞാപനത്തിൽ നിയമ സെക്രട്ടറി ഒപ്പിട്ടു.

വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശബളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്. 

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നാളെ മുതല്‍ സംസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് വിജ്ഞാപന നടപടിക്ക് സര്‍ക്കാര്‍ വേഗത കൂടിയത്. വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തില്‍ സമരം സംബന്ധിച്ച് തീരമാനം ഉടനെന്ന യുഎന്‍എ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും യുഎന്‍എ നേതൃത്വം അറിയിച്ചു.


 

 

 
click me!