നഴ്സുമാരുടെ സമരം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Published : Jul 20, 2017, 09:46 AM ISTUpdated : Oct 05, 2018, 03:11 AM IST
നഴ്സുമാരുടെ സമരം; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Synopsis

തിരുവനന്തപുരം: നഴ്സുമാരുടെ സമരം തീർക്കാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് . അതിനുമുന്നോടിയായി മിനിമം വേജസ് ബോർഡ് യോഗവും ചേരും. സർക്കാർ സ്വീകരിക്കുന്ന നിലപാട് സമരഗതി നിർണയിക്കും . അതിനിടെ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത മാനേജ്മെന്റുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ഇന്ന് കൂട്ട  അവധിയിലാണ് .

കഴിഞ്ഞ പത്താം തിയതി നിയമ ആരോഗ്യ തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ കൂടി പങ്കെടുത്ത മിനിമം വേജസ് ബോര്‍ഡ് യോഗത്തിലാണ് നഴ്സുമാരടേതടക്കം ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചത് . എന്നാല്‍ പുതുക്കിയ അടിസ്ഥാന ശമ്പളം അംഗീകരിക്കാനാകുന്നതല്ലെന്നാണ് നഴ്സുമാരുടെ നിലപാട് . സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ അംഗീകരിച്ച് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശന്പളം 20000 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ നിലപാട് . അതേസമയം നിലവിൽ നിശ്ചയിച്ച 17200 രൂപയില്‍ കൂടുതല്‍ ഒരു രൂപ പോലും കൂട്ടാനാകാത്ത സ്ഥിതി ആണെന്നാണ് മാനേജ്മെന്‍റുകളുടെ നിലപാട് .

ഇനി നിര്‍ണായകമാവുക സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് . ഇതിനോടകം എല്‍ഡിഎഫ് നഴ്സുമാരുടെ ആവശ്യത്തെ അനുകൂലിച്ച് രംഗത്തെത്തിയ സാഹചര്യത്തില്‍ അവരെ സമരത്തിലേക്ക് വിട്ട് പ്രശ്നം രാഷ്ട്രീയായുധമാക്കി മാറ്റാൻ സർക്കാര്‍ ഒരുങ്ങില്ലെന്നാണ് സൂചന . എന്നാല്‍ തന്നെയും അടിസ്ഥാന ശമ്പളം ഒറ്റയടിക്ക് ഇത്രയും കൂട്ടാനാകുമോ എന്നതും ചോദ്യമാണ് . അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി ഒരു നിലപാടെടുക്കും . അത് അംഗീകരിക്കാന്‍ നഴ്സുമാരും മാനേജ്മെൻറുകളും തയാറാകുമെന്നാണ് സർക്കാര്‍ പ്രതീക്ഷ . പ്രതീക്ഷിച്ചപോലെ വർധന ഉണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച മുതല്‍ പണിമുടക്കിയുള്ള സമരത്തിലേക്കെന്ന സൂചനയാണ് നഴ്സുമാർ നല്‍കുന്നത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാജ്യം വിടണമെന്ന ഉത്തരവിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിലേക്ക്
തിരംഗ യാത്രയ്ക്ക് 11 പേർക്ക് മാത്രം അനുമതിയെന്ന് ദില്ലി പൊലീസ്; നരേന്ദ്ര മോദി എന്തിനാണ് ഇത്ര പേടിക്കുന്നതെന്ന് അഭിജീത് ദിപ്കെ