നിരീക്ഷണ സമിതി ശബരിമലയില്‍; മകരവിളക്ക് സൗകര്യങ്ങൾ വിലയിരുത്തും

By Web TeamFirst Published Jan 11, 2019, 8:28 AM IST
Highlights

ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങൾ വിലയിരുത്തും. മകരവിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും.

പത്തനംതിട്ട: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങൾ വിലയിരുത്തും. ജസ്റ്റിസ് സിരിജഗൻ, ജസ്റ്റിസ് പിആർ രാമൻ. ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് സൗകര്യങ്ങൾ വിലയിരുത്തുക.  

മകരവിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സന്നാഹങ്ങളും സമിതി വിലയിരുത്തും. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കും.  ഇതിനിടയിലും തീർത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്.  

ഇന്ന് കൂടുതൽ തീർത്ഥാടകർ  എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. ഇന്നാണ് എരുമേലി പേട്ട തുള്ളൽ.  മകരവിളക്കിന് വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്രക്ക് നാളെ പന്തളത്ത് നിന്ന് തുടക്കമാകും.

click me!