ഓഖി;  നാല് ബോട്ടുകളും 43 തൊഴിലാളികളെയും തിരിച്ചെത്തിച്ചു

Published : Dec 21, 2017, 08:46 AM ISTUpdated : Oct 04, 2018, 11:39 PM IST
ഓഖി;  നാല് ബോട്ടുകളും 43 തൊഴിലാളികളെയും തിരിച്ചെത്തിച്ചു

Synopsis

കൊച്ചി: ഓഖി ചുഴലിക്കാറ്റിന് മുമ്പ് കടലില്‍ പോയി കാണാതായ നാല് മത്സ്യബന്ധന  ബോട്ടുകളും 43 തൊഴിലാളികളെയും കണ്ടെത്തി. ഇവരെ കൊച്ചിയിലെത്തിച്ചു. ജീസസ് പവര്‍, നോഹ ആര്‍ക്ക്, സെന്റ് ആന്റണി, സെലസ്റ്റിയ, എന്നീ ബോട്ടുകളാണ് തിരിച്ചെത്തിയത്. 

നോഹ ആര്‍ക്ക്, ജീസസ് പവര്‍ എന്നീ ബോട്ടുകള്‍ എന്‍ജിന്‍ നിലച്ച നിലയില്‍ കടലില്‍ ഒഴുകി നടക്കുകയായിരുന്നു. ഓയില്‍ പമ്പ് പൊട്ടിയതിനെത്തുടര്‍ന്ന് അഞ്ചു ദിവസമായി നോഹ ആര്‍ക്ക് 260 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്നത്. കൊച്ചിയില്‍ നിന്നും കാണാതായവരെ തേടിപ്പോയ ബോട്ടുകള്‍  ഇവരെ കണ്ടെത്തി ബോട്ടിന്റെ കേടുപാടുകള്‍ തീര്‍ത്ത് കരയിലേക്ക് കൊണ്ടുവരികയായിരുന്നു. 

തിരച്ചിലിന് പോയ മറ്റൊരുസംഘമാണ് മറ്റ് ബോട്ടുകള്‍ കണ്ടെത്തിയത്. ഈബോട്ടുകളില്‍ 34 പേരുണ്ടെന്നും ഇവര്‍ ഇന്ന് കൊച്ചി ഹാര്‍ബറിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വിവിധ സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്ന 10 ബോട്ടുകളും അതിലെ തൊഴിലാളികളായ 111 പേരും കൊച്ചിയില്‍ തിരിച്ചെത്തി. 

ഇതിനിടെ ഏഴോളും ബോട്ടുകള്‍ മുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിലെ തൊഴിലാളികളെ കുറിച്ച് വിവരമൊന്നുമില്ല. ഏതാണ്ട് 79 തൊഴിലാളികള്‍ ഈ ബോട്ടുകളിലുണ്ടെന്നാണ് കരുതുന്നത്.
 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി