
തിരുവനന്തപുരം: ഓഖിയില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലിനായി കൂടുതല്‍ ബോട്ടുകള്‍ വിട്ടു നല്‍കുമെന്ന് ബോട്ടുടമകള്‍. ബോട്ടുടമകള്‍ തിരച്ചിലുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ബോട്ടുടമകളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരിച്ചവരുടെ എണ്ണം 71 ആയി. മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാറിന്റെ പുതിയ കണക്ക്. അതേസമയം ഗോവന്‍ തീരം വരെ തെരച്ചില്‍ വ്യാപിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam