കാലവര്‍ഷക്കെടുതി: തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

Published : Sep 03, 2018, 11:54 PM ISTUpdated : Sep 10, 2018, 04:09 AM IST
കാലവര്‍ഷക്കെടുതി: തെറ്റായ വിവരം നല്‍കിയ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു

Synopsis

തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് നടപടിയ്ക്ക് നിര്‍ദേശിച്ചത്.

തിരുവനന്തപുരം: മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് കേടുപാടുകള്‍ സംഭവിക്കാത്ത വീടുകള്‍ക്ക് കേട് സംഭവിച്ചതായും, സംരക്ഷണ ഭിത്തി കെട്ടേണ്ടതാണെന്നുമുള്ള തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ജീവനക്കാര്‍ക്കെതിരെ നടപടി. റിപ്പോര്‍ട്ട് നല്‍കിയ അസി.എഞ്ചിനീയര്‍ കെ.ടി അലി ഫൈസല്‍ ഒവര്‍സിയര്‍ എ.സതീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ചീഫ് എഞ്ചിനീയര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ അസി.എഞ്ചിനീയറായ   കെ.ടി അലി ഫൈസലിനെ  അന്വേഷണ വിധേയമായി സസ്‌പെന്റ്  ചെയ്യാനും, ദിവസ വേതന അടിസ്ഥാനത്തില്‍ ഓവര്‍സിയറായി ജോസി ചെയ്യുന്ന എ.സതീഷിനെ ഉടനെ പിരിച്ചു വിടാനും തദ്ദേശസ്വയംഭരണസ്ഥാപനവകുപ്പ് മന്ത്രി എ.സി.മൊയ്തീനാണ് നിര്‍ദേശിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം