ഇരുവരും പറഞ്ഞത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും ബാലനും സജി ചെറിയാനും പറഞ്ഞത് വസ്തുതയല്ലെന്നും പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പാലക്കാട്: എകെ ബാലനെയും സജി ചെറിയാനെയും തള്ളി മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഇരുവരും പറഞ്ഞത് പൂർണമായും അംഗീകരിക്കാനാവില്ലെന്നും ബാലനും സജി ചെറിയാനും പറഞ്ഞത് വസ്തുതയല്ലെന്നും പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ലീഗ് അമുസ്ലിങ്ങളെ ഏതെങ്കിലും ജനറൽ സീറ്റിൽ മത്സരിപ്പിച്ചിട്ടുണ്ടോയെന്നും പാലോളി മുഹമ്മദ്കുട്ടി ചോദിച്ചു. മുസ്ലിം വിഭാഗത്തിൻറെ വോട്ട് കൊണ്ടു മാത്രമാണോ ലീഗ് ജയിക്കുന്നത്? ലീഗിനെതിരെ വെള്ളാപ്പള്ളി പറയുന്നത് അംഗീകരിക്കാനാവില്ല. എപി വിഭാഗത്തിന്റെ യുഡിഎഫ് സ്നേഹത്തിൽ, ചിലകാര്യങ്ങളിൽ അവർക്ക് യുഡിഎഫുമായി ഐക്യമുണ്ടാകാമെന്നും പാലോളി അഭിപ്രായപ്പെട്ടു. ഒരു വിഭാഗം അങ്ങോട്ട് അടുക്കുമ്പോൾ മറു വിഭാഗം ഇങ്ങോട്ട് അടുക്കുന്നത് കാണാതെ പോകരുത്. ഇകെ വിഭാഗത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ എൽഡിഎഫിനുണ്ടാകുമെന്നും പാലോളി ചൂണ്ടിക്കാട്ടി.


