നെഞ്ചിലെ എല്ലുകള്‍ ചവിട്ടിയൊടിച്ചു; വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Published : Sep 15, 2017, 12:23 PM ISTUpdated : Oct 04, 2018, 05:41 PM IST
നെഞ്ചിലെ എല്ലുകള്‍ ചവിട്ടിയൊടിച്ചു; വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതിക്രൂരമായി

Synopsis

പാലക്കാട്: പാലക്കാട്ടെ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് അതി ക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്വാമിനാഥന്റെ നെഞ്ചിലെയടക്കം എല്ലുകള്‍ ചവിട്ടി ഒടിച്ച നിലയില്‍ ആയിരുന്നു. വയറിന് നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പ്രേമകുമാരിയുടെ ശരീരത്തില്‍ ആറ് ഇടത്ത് മൂറിവുകള്‍ ഉണ്ട്. ശ്വാസകോശം തകര്‍ത്ത കുത്താണ് പ്രേമകുമാരിയുടെ മരണ കാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 

ഇക്കഴിഞ്ഞ 13ന് രാവിലെയാണ് കോട്ടായി തോല നൂരിലെ വിമുക്ത ഭടന്‍ സ്വാമിനാഥനെയും ഭാര്യയെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മകന്റെ ഭാര്യ, ഷീജയും ഇവരുടെ കാമുകന്‍ സദാനന്ദനും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരുന്നു

ആയുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു.  ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപാതകം നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'
ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്