പുതിയ കേരളം സൃഷ്ടിക്കാന്‍ പഴയ കാഴ്ചപ്പാടുകള്‍ മാറണം; പ്ലാനിംഗ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍

By Web TeamFirst Published Aug 26, 2018, 1:35 PM IST
Highlights

നിലവിലുള്ള ആസ്തികളെയും സൗകര്യങ്ങളെയും പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരുക എന്നത് വലിയ ചെലവേറിയ കാര്യമാണ്. പഴയ സൗകര്യങ്ങള്‍ വീണ്ടെടുക്ക എന്നത് മാത്രമല്ല കേരളത്തെ പുതിയതാതി നിര്‍മ്മിക്കുക എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വക്കുന്നത്. പുതിയ കേരളം സൃഷ്ടിക്ക് പഴയ കാഴ്ചപ്പാടുകള്‍ മാറ്റണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്താനുള്ള അനുവാദം സര്‍ക്കാര്‍ കൊടുത്തു. അടുത്ത രണ്ടവര്‍ഷത്തേക്ക് ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പ്ലാന്‍ ചെയ്ത പരിപാടികളില്‍ മുന്‍ഗണനാ വ്യത്യാസം വരുത്തഥണം . 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ആസ്തികള്‍ക്കും സ്വകാര്യ ആസ്തികള്‍ക്കും പ്രളയത്തെ തുടര്‍ന്ന് നഷ്ടമുണ്ടായി. ഈ ആസ്തികളെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നും അതേസമയം കേരളത്തെ പുതിയതായി നിര്‍മ്മിക്കുക എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കേണ്ടതെന്നും പ്ലാനിംഗ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍ പറഞ്ഞു. ഗതാഗത സൗകര്യങ്ങള്‍ പുനസ്ഥാപിക്കണം. ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയവ പ്രവര്‍ത്തനക്ഷമമാക്കണം.  കുടിവെള്ളം, വീടുകള്‍ എന്നിവ പുനസ്ഥാപിക്കണം. 

നിലവിലുള്ള ആസ്തികളെയും സൗകര്യങ്ങളെയും പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരുക എന്നത് വലിയ ചെലവേറിയ കാര്യമാണ്. പഴയ സൗകര്യങ്ങള്‍ വീണ്ടെടുക്ക എന്നത് മാത്രമല്ല കേരളത്തെ പുതിയതാതി നിര്‍മ്മിക്കുക എന്ന കാഴ്ചപ്പാടാണ് മുന്നോട്ട് വക്കുന്നത്. പുതിയ കേരളം സൃഷ്ടിക്ക് പഴയ കാഴ്ചപ്പാടുകള്‍ മാറ്റണം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നടപ്പ് വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്താനുള്ള അനുവാദം സര്‍ക്കാര്‍ കൊടുത്തു. അടുത്ത രണ്ടവര്‍ഷത്തേക്ക് ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ പ്ലാന്‍ ചെയ്ത പരിപാടികളില്‍ മുന്‍ഗണനാ വ്യത്യാസം വരുത്തണം. 


 

click me!