
ഉത്തർപ്രദേശ്: പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമത്തെക്കുറിച്ച് ചോദിക്കുമ്പോൾ അമ്പലങ്ങളെക്കുറിച്ച് പറയുന്ന ആളാണ് യോഗി ആദിത്യനാഥ് എന്ന രൂ% വിമർശനവുമായി സഖ്യകക്ഷി നേതാവും സര്‍ക്കാരിലെ പിന്നോക്ക ക്ഷേമ മന്ത്രിയുമായ ഒാം പ്രകാശ് രാജ്ബർ. ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാമക്ഷേത്ര വിവാദം വീണ്ടും ഉയർത്തിക്കൊണ്ട് വരുന്നതെന്നും രാജ്ബർ ആരോപിച്ചു. സര്‍ക്കാര്‍ നയം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ താന്‍ രാജി വെയ്ക്കുമെന്നും രാജ്ബർ മുന്നറിയിപ്പ് നല്‍കി.
അധികാരത്തിന് വേണ്ടിയല്ല താന്‍ രാഷ്ട്രീയത്തിലെത്തിയത്. ജനങ്ങളെ സേവിക്കുകയാണ് തന്റെ ഉദ്ദേശ്യം. സുഹേല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടിയുടെ (എസ്ബിഎസ്പി) നേതാവായ ഓംപ്രകാശ് രാജ്ബർ ഒരു പൊതുപരിപാടിയിലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തേത്തിയത്. നാല് എംഎൽഎമാരാണ് രാജ്ബറിന്റെ പാർട്ടിയിലുള്ളത്.
യോഗി സര്‍ക്കാര്‍ സാമുദായികമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഭരണത്തിലെ പിഴവുകൾ മറയ്ക്കാൻ ശ്രമിക്കുകയാണ്. നിര്‍ധനരായവര്‍ക്ക് അര്‍ഹിക്കുന്ന അവകാശം നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ക്ഷേത്രങ്ങളേയും പള്ളികളേയും കുറിച്ച് സംസാരിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് താല്‍പര്യമെന്നും രാജ്ബർ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന് ഇത് വൻതിരിച്ചടിയാകുമെന്നും രാജ്ബർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam