
ഒമാന്റെ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയര്‍ -കോഴിക്കോട്, ഡല്‍ഹി, ഹൈദ്രബാദ് എന്നിവിടങ്ങളിലേക്കു ദിവസേന മൂന്നും, ലക്‌നൗവിലേക്ക് രണ്ടും സര്‍വീസുകള്‍ വര്‍ധിപ്പിച്ചു . ഫെബ്രുവരിയില്‍ തന്നെ പുതുക്കിയ സമയപ്പട്ടികയനുസരിച്ചുള്ള സര്‍വീസുകള്‍ മസ്കറ്റില്‍ നിന്ന് ആരംഭിക്കും
ഇന്ത്യ- ഒമാന്‍ സര്‍വീസുകളില്‍ സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ 6258 ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2016 ഡിസംബറില്‍ ഇന്ത്യ- ഒമാന്‍ വ്യോമയാന വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്താണ് പുതിയ നടപടി.
ഇന്ത്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 126 ല്‍ നിന്ന് 161 ആക്കി വര്‍ധിപ്പിച്ചു.
ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിലേക്കാണ് ഒമാന്‍ എയര്‍ നിലവില്‍ സര്‍വീസുകള്‍ നടത്തിവരുന്നത് .
പുതിയ കരാര്‍ പ്രകാരം ഹൈദ്രബാദ്, ദില്ലി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 21 ആയി ഉയരും.
ലക്‌നൗവിലേക്ക് ഉള്ള സര്‍വീസുകള്‍ ആഴ്ചയില്‍ 14 ആകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam