മസ്‌കറ്റ് സാമൂഹ്യ സുസ്ഥിര നഗരം

By Web DeskFirst Published Sep 20, 2016, 8:47 PM IST
Highlights

മസ്‌കറ്റ്: സാമൂഹ്യ സുസ്ഥിരാതാവസ്ഥയോടെയുള്ള ജീവിത സാഹചര്യം ലഭ്യമായ ആഗോള നഗരങ്ങളില്‍ മസ്‌കറ്റിനു ഒമ്പതാം സ്ഥാനം. 100 രാജ്യങ്ങളിലെ നഗരങ്ങളാണ് പട്ടികയിലുണ്ടായുള്ളത്.അര്‍കാടീസ്  തയ്യാറാക്കിയ sustained cities index  report  2016 പ്രകാരമാണ്  മസ്‌കറ്റിനു ഈ പദവി ലഭിച്ചത്  

ലോക  അടിസ്ഥാനത്തില്‍  മികച്ച 10 റാങ്കുകള്‍ക്കുള്ളില്‍  വരുന്ന മിഡില്‍  ഈസ്റ്റിലെ  ഏക നഗരവും കൂടിയാണ് മസ്‌കറ്റ്. വരുമാനമുള്ളവരും ഇല്ലാത്തവരും തമ്മിലെ വ്യത്യാസമില്ലായ്മ, ജനസംഖ്യപരമായ പ്രത്യേക  മികച്ച തൊഴില്‍ നിലവാരം,  കുറ്റ കൃത്യങ്ങളുടെ കുറവ് തുടങ്ങിയവയാണ് മസ്‌കറ്റിനെ സുസ്ഥിര നഗരമായി ഉയര്‍ത്തുന്നത് . ജനങ്ങള്‍  ഭൂമിക , തൊഴില്‍ നിലവാരം   എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത് .

ജനങ്ങളുടെ ജീവിത നിലവാരം, ഹരിതവത്കരണ പ്രവര്‍ത്തനങ്ങള്‍,  മാലിന്യം പുറം തള്ളല്‍,  ഊര്‍ജ മലിനീകരണം, വാണിജ്യ പരിസ്ഥിതി , സാമ്പത്തിക സുസ്ഥിരത  എന്നിവയും സുസ്ഥിര നഗരം എന്ന പദവിക്ക് പരിഗണിക്കപ്പെട്ടു .നഗരം വൃത്തിയോടെയും സൗന്ദര്യത്തോടെയും പരിപാലിക്കുന്നതില്‍ മസ്‌കറ്റ മുന്‍സിപ്പാലിറ്റി ഏറെ ശ്രദ്ധ പതിപ്പിക്കുന്നുണ്ട.മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിലും ഹരിതാഭമാക്കുന്നതിലും വന്‍ തുകയാണ് മുന്‍സിപ്പാലിറ്റി ചിലവിടുന്നത്  .

ലോകത്തിന്റെ പല രാജ്യങ്ങളില്‍ നിന്നും  തണല്‍ മരങ്ങള്‍ എത്തിച്ചാണ് മസ്‌കറ്റിന്റെ ഹരിത സൗന്ദര്യം അധികൃതര്‍ കാത്ത് സൂക്ഷിക്കുന്നത്. 191 രാജ്യങ്ങളില്‍ താമസിക്കുന്ന 174 രാജ്യങ്ങളില്‍ നിന്നുമുള്ള 14272 പൗരന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത് .ഒമാനിലെ സ്ഥിര താമസക്കാരായ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും സര്‍വേയുടെ ഭാഗമായി 

click me!