പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതി ശങ്കരൻകുട്ടിക്കാണ് സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണൻ ജാമ്യം നിന്നത്.
പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ചതിൽ അന്വേഷണം തുടരുന്നു. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന തുടങ്ങിയിട്ടുണ്ട്
Malayalam News live updates:പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ; സംഭവം പത്തനംതിട്ടയിൽ
Malayalam News live updates:പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്ന്; പിന്നിൽ ഖത്തർ പ്രവാസിയെന്ന് അന്വേഷണ സംഘം
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടികൊണ്ടു പോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നും പൊലീസ് കണ്ടെത്തി
Malayalam News live updates:`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്. മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്ന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ തെളിയിച്ചുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Malayalam News live updates:ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ദേശീയപാതയുടെ മതിലിടിഞ്ഞു വീണു. അപ്പ്രോച്ച് റോഡിന്റെ ഇന്റർലോക്ക് കോൺക്രീറ്റ് സ്ലാബ് ആണ് തകർന്നത്.
Malayalam News live updates:കേസിന് പോകാനില്ല, പുതിയ ലാപ്ടോപ് പൊലീസ് വാങ്ങിത്തരണമെന്ന് അഭിറാം; അന്വേഷണം നടത്തി നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
കേസിന് പോകാൻ ആഗ്രഹമില്ലെന്നും പൊലീസ് ലാപ്ടോപ് വാങ്ങി തന്നാൽ മതിയെന്നുമാണ് ഡിജെ അഭിരാം സുന്ദറിൻ്റെ നിലപാട്.
Malayalam News live updates:ബാങ്കിലേക്ക് എത്തിയ വയോധികന്റെ പെരുമാറ്റത്തിൽ ബാങ്ക് മാനേജർക്ക് സംശയം; 74 കാരനെ 5 ദിവസം കബളിപ്പിച്ചു, ഒഴിവായത് വൻ തട്ടിപ്പ്
അഞ്ചു ദിവസം വെർച്വൽ അറസ്റ്റിലായിരുന്ന 74 കാരനെ സൈബർ പൊലിസ് രക്ഷിച്ചു.
Malayalam News live updates:ഇൻഡോർ മലിനജല ദുരന്തം - നടപടിയുമായി മധ്യപ്രദേശ് സർക്കാർ; അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്ന് രാഹുൽ ഗാന്ധി
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. സംഭവത്തില്‍ രാഹുൽ ഗാന്ധി രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
Malayalam News live updates:10 ദിവസം, വിനീഷ് രക്ഷപ്പെട്ടത് ചായ ഗ്ലാസും മരക്കൊമ്പും ഉപയോഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്
പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വ്യക്തം.
Malayalam News live updates:മലപ്പുറത്ത് ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം; ആളപായമില്ല
മലപ്പുറം പൂക്കോട്ടൂരില്‍ ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ആളപായമില്ല. . ഫൂട്ട് വെല്‍ എന്ന കമ്പനിയിലാണ് തീപിടിച്ചത്
Malayalam News live updates:പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ
പാലക്കാട് മുൻ എം എൽ എ കൂടിയായ ഷാഫി പറമ്പിൽ എം പി തന്നെയാണ് സാധ്യതയുള്ളവരുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. മണ്ഡലത്തിലെ സ്വീകാര്യതയാണ് ഷാഫിയുടെ പേരിന് മുൻതൂക്കം നൽകുന്നത്
Malayalam News live updates:ശബരിമല സ്വർണക്കൊള്ള കേസ് - ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി.
Malayalam News live updates:രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല; രാഹുലിന്റെ അതൃപ്തിക്ക് പിന്നാലെ തിരുത്തുമായി പി ജെ കുര്യൻ
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. സീറ്റ് നൽകരുതെന്ന പ്രസ്താവനയിൽ കുര്യനെ നേരിട്ട് രാഹുൽ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്ത്.
Malayalam News live updates:വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ജീവനക്കാരായ മായ, രാജീവ് എന്നിവർക്ക് പരിക്കേറ്റു.
Malayalam News live updates:വടക്കാഞ്ചേരി കോഴ ആരോപണം - 'ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, സിപിഎമ്മുമായി യാതൊരു ഡീലും ഇല്ല' - ഇ യു ജാഫർ
വടക്കാഞ്ചേരി കോഴ ആരോപണത്തിൽ മറുപടിയുമായി ഇ യു ജാഫർ. ആരോപണം തള്ളിക്കൊണ്ടാണ് ജാഫറിന്റെ പ്രതികരണം.
Malayalam News live updates:3 ദിവസം അവധി, പുതുവത്സരം ആഘോഷിക്കാൻ എത്തിയവരെല്ലാം താമരശ്ശേരിയിൽ കുടുങ്ങി; അടിവാരം വരെ വാഹന നിര, ഗതാഗത കുരുക്ക് രൂക്ഷം
ചുരത്തിന് മുകളിൽ നിന്ന് താഴെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ചുരം കയറിപ്പോകാൻ ശരാശരി മൂന്നര മണിക്കൂറും, താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്
Malayalam News live updates:സർലകാല റെക്കോഡിട്ട് കേരളത്തിലെ പുതുവത്സര 'അടിയോടടി' ഒറ്റ ദിവസം 105 കോടിയുടെ മദ്യം! റെക്കോഡിട്ട് കടവന്ത്ര ഔട്ട്ലെറ്റും, ഒരു കോടിയുടെ വിൽപ്പന
പുതുവത്സര മദ്യവിൽപ്പനയിൽ കേരളം സർവകാല റെക്കോർഡ് കുറിച്ചു. ഡിസംബർ 31-ന് മാത്രം 105.78 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. കൊച്ചിയിലെ കടവന്ത്ര ഔട്ട്ലെറ്റ് ഒരു കോടിയിലധികം രൂപയുടെ വിൽപ്പന നടത്തി
Malayalam News live updates:രാഹുലിന് സീറ്റ് നൽകരുതെന്ന പ്രസ്താവന - പിജെ കുര്യനെ നേരിട്ട് അതൃപ്തി അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
എൻഎസ്എസ് ആസ്ഥാനത്ത് വെച്ചാണ് അതൃപ്തി അറിയിച്ചത്. ഇരുവരും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Malayalam News live updates:ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു, കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും
Malayalam News live updates:കുഞ്ഞുവിനോദിനിക്ക് കൈത്താങ്ങുമായി കോൺഗ്രസ്; കൃത്രിമ കൈ വയ്ക്കാൻ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ്
കൃത്രിമ കൈ വയ്ക്കാൻ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Malayalam News live updates:എന്‍റെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ പറഞ്ഞത് അറിയാം, സിപിഐക്കെതിരെ വെള്ളാപ്പള്ളി; തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങില്ലെന്ന് ബിനോയ് വിശ്വം
വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്ന് പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി, തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാർ വാങ്ങില്ലെന്നും കൂട്ടിച്ചേർത്തു. 'തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും, അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ല'