അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണശേഖരമുണ്ടെന്ന് ഒമാന്‍

Published : Mar 03, 2017, 07:42 PM ISTUpdated : Oct 04, 2018, 10:31 PM IST
അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണശേഖരമുണ്ടെന്ന് ഒമാന്‍

Synopsis

അടുത്ത 15 വര്‍ഷത്തേക്കുള്ള എണ്ണശേഖരം  ഒമാനുണ്ടെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയം. പ്രതിദിനം എകദേശം ഒരു ദശലക്ഷം ബാരലാണ് ഇപ്പോഴത്തെ ഉത്പാദനം.  പ്രകൃതി വാതകത്തിന്റെ ആദ്യഘട്ട ഉല്‍പാദനം   ഈ വര്‍ഷം തന്നെ  ആരംഭിക്കും .

ഒപെക്ക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുല്‍പാദനത്തില്‍  ഒമാൻ  കുറവുവരുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രതിദിനം 9.7 ലക്ഷം ബാരല്‍ എന്ന തോതിലാണ് എണ്ണയുല്‍പാദനം നടക്കുന്നത്. എണ്ണവില ഇതോടെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഔഫി വ്യതമാക്കി .

പ്രകൃതി വാതകത്തിന്റെ ആദ്യഘട്ട ഉല്‍പാദനം ആഗസ്റ്റില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 500 ദശലക്ഷം ക്യുബിക് മീറ്റര്‍ ഗ്യാസാകും ആദ്യഘട്ടത്തില്‍ ഉല്‍പാദിപ്പിക്കുക. രണ്ടാം ഘട്ട ഉല്‍പാദനം ഈ വര്‍ഷം  അവസാനത്തോട്  കൂടി   ആരംഭിക്കും.  മൂന്നാംഘട്ട ഉല്‍പാദനം 2020ഓടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഒമാനിലെ  ദുകമില്‍ 2019 അവസാനത്തോടെ പ്രകൃതിവാതകം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതികൾ  പുരോഗമിക്കുന്നത്. ഇറാനില്‍നിന്ന് ഒമാനിലേക്ക് വാതകം ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍  പുരോഗമിച്ചു വരുന്നു . പൈപ്പ്‌ലൈന്‍ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ