
ഒമാനിലെ ആരോഗ്യ രംഗത്ത് വിദേശ നിക്ഷേപകർക്ക് കൂടുതൽ സാധ്യതകൾ നിക്ഷേപകർക്ക് കൂടുതൽ പ്രോത്സാഹങ്ങൾ നല്കുമെന്നു ആരോഗ്യമന്ത്രാലയം ഉപദേശകന്‍ ഡോ സുൽത്താൻ യാറൂബ് പറഞ്ഞു. മസ്കറ്റിൽ ആരംഭിച്ച ഏഴാമത് ആരോഗ്യ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമാനിലെ ആരോഗ്യമേഖലയില്‍ 55-ലധികം വിവിധ പദ്ധതികള്‍ ആണ് പുരോഗമിച്ചു വരുന്നതെന്നും ഇതിൽ വിദേശ നിക്ഷേപകർക്ക് വലിയ സാധ്യതകളാണ് ഉള്ളതെന്നും യാറൂബ് അൽ ബുസൈദി വ്യക്തമാക്കി.
മസ്കറ്റിയിൽ ഇന്ന് ആരംഭിച്ച ഏഴാമത് ആരോഗ്യ പ്രദർശനത്തിന്റെ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്ടർ : സുൽത്താൻ ബുസൈദി. ഒമാനിലെ ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്തുവാൻ ഇന്ത്യയിൽ നിന്നുമെത്തുന്ന മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രികൾക്ക് ഇരു സർക്കാരുകളിൽ നിന്നും കൂടുതൽ പ്രോത്സാഹനങ്ങൾ ലഭിക്കുമെന്ന് ആരോഗ്യ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പന്കെടുത്ത ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പണ്ടേ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam