ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

Web Desk |  
Published : Mar 29, 2018, 11:31 PM ISTUpdated : Jun 08, 2018, 05:45 PM IST
ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

Synopsis

ഇലക്ട്രോണിക്  വിസ സംവിധാനം നിലവിൽ വന്നതോടെ  ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

മസ്ക്കറ്റ്: ഇലക്ട്രോണിക്  വിസ സംവിധാനം നിലവിൽ വന്നതോടെ  ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതായി അധികൃതര്‍. കഴിഞ്ഞ നാല്  വർഷത്തിൽ  മസ്കറ്റ് ഇന്ത്യൻ   എംബസിയിൽ നിന്നും അനുവദിച്ച  വിസയിൽ  72 %  വർദ്ധനവുണ്ടായതായി   സ്ഥാനപതി  ഇന്ദ്രമണി പണ്ടേ അറിയിച്ചു. വിനോദ  സഞ്ചാര മേഖലയിൽ ഇരു രാജ്യങ്ങളിലും   ധാരാളം സാധ്യതകൾ  ഉണ്ടെന്ന്  ഒമാൻ വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.

2013  ഇൽ  മസ്കറ്റ്  ഇന്ത്യൻ - എംബസ്സിയിൽ നിന്നും 59 ,000  വിസകളാണ്  അനുവദിച്ചിരുന്നത് ,  2017  ഓട് കൂടി  അനുവദിച്ച  വിസകളുടെ  എണ്ണം  101 , 578    ആയി ഉയർന്നു. ഇതിൽ    35 ,920    വിസകളും   ഇലക്ട്രോണിക് വിസ സംവിധാനത്തിലൂടെ ആണ്  അനുവദിക്കപെട്ടത്.  ഇന്ത്യയുടെ വിനോദ സഞ്ചാര  രംഗത്തെ  സാധ്യതകൾ  പരിചയപെടുത്തുവാൻ  മസ്കറ്റ് ഇന്ത്യൻ  എംബസ്സിയിൽ നടത്തിയ  റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു  സ്ഥാനപതി ഇന്ദ്രമണി .

ഇരു രാജ്യങ്ങളിലെയും  വിനോദ സഞ്ചാരമേഖലയെ  പ്രോത്സാഹിപ്പിക്കുന്നതിന്  ഒമാനിലെ   ഇന്ത്യൻ  സമൂഹത്തിനു  വലിയ സംഭാവന  ചെയ്യുവാൻ കഴിയുമെന്നും,  ഇന്ത്യയിൽ  നിന്നും ധാരാളം  സഞ്ചാരികൾ ഒമാനിലേക്ക് എത്തുന്നുവെന്നും ഒമാൻ വിനോദ  സഞ്ചാര  മന്ത്രാലയ ഡയറക്ടർ മുഹമ്മദ് അൽ റിയാമി  പറഞ്ഞു.

27405  സീറ്റുകൾ ഉൾകൊള്ളിച്ചുകൊണ്ടു പ്രതിവാരം  250  വിമാന സർവീസുകൾ  ആണ്  ഇരു രാജ്യങ്ങൾക്കുമിടയിൽ  നിലവിൽ ഉള്ളതെന്നും   മെഹമ്മെദ് അൽ റിയാമി പറഞ്ഞു. ഒമാൻ  സർക്കാർ ഉദ്യോഗസ്ഥർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, എയർലൈൻസ് ഉദ്യോഗസ്ഥർ  എന്നിവരും റോഡ്ഷോയിൽ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പിലല്ല', ജോസ് കെ മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; നിലപാട് ആവര്‍ത്തിച്ച് ജോസ്
പ്രഭാവതിയമ്മ ഇംപാക്റ്റ്! നടപ്പാതയിലെ നീതിബോധത്തിന് ആദരവ്, സ്കൂട്ടർ യാത്രക്കാരനെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്