ഓണം ബംബർ മാതൃകയിൽ സിപിഎം ആഭിമുഖ്യ സംഘടനയുടെ നറുക്കെടുപ്പ്, യഥാർത്ഥ ബംബർ എന്ന് തെറ്റിദ്ധാരണ ഉണ്ടാക്കി,കൊല്ലത്ത് വ്യാപാരി വ്യവസായി സമിതിക്കെതിരെ കേസ്

Published : Oct 23, 2025, 09:11 AM IST
Lottery

Synopsis

മഹാ ഓണം ബംബർ എന്ന പേരിലാണ് ലോട്ടറി അടിച്ചത്. ജില്ലാ ലോട്ടറി ഓഫീസരുടെ പരാതിയിലാണ് കേസ്

കൊല്ലം: ഓണം ബംബർ ലോട്ടറി മാതൃകയിൽ നറുക്കെടുപ്പ്  നടത്തിയ  കൊല്ലത്തെ വ്യാപാരി വ്യവസായി സമിതി ക്കെതിരെ കേസ്.സിപി എം ആഭിമുഖ്യത്തിലുള്ള സംഘടനയാണിത്.സംഘടന പ്രസിഡന്‍റ് , സെക്രട്ടറി, ട്രഷറര്‍ എന്നിവർക്കെതിരെയാണ് കേസ്.,കൊല്ലം ഈസറ്റ് പോലിസാണ്   കേസെടുത്തത്. ജില്ലാ ലോട്ടറി ഓഫസരുടെ പരാതിയിലാണ് കേസ്.

മഹാ ഓണം ബംബർ എന്ന പേരിലാണ് ലോട്ടറി അടിച്ചത്.ഇത് യഥാർത്ഥ ബംബർ എന്ന് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എഫ് ഐആറില്‍ പറയുന്നു.ഇത് വഴി സർക്കാരിനെ വഞ്ചിച്ചു.സർക്കാരിന്‍റെ  ഓണം ലോട്ടറി വില്പനയെ ബാധിച്ചു.കച്ചവടം ശ്രദ്ധയിൽ പെട്ടപ്പോൾ നിർത്താൻ ആവശ്യപ്പെട്ടു.എന്നിട്ടും രഹസ്യമായി നറുക്കെടുപ്പ് നടത്തുകയായിരുന്നു.ലോട്ടറി നിയന്ത്രണ നിയമം,വഞ്ചന, ഗുഡലോചന.എന്നിവ പ്രകാരമാണ് കേസ്  എടുത്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചങ്ങരോത്ത് പഞ്ചായത്തിലെ യുഡിഎഫ് ശുദ്ധികലശം; എസ്‍‍ സി, എസ്‍ റ്റി വകുപ്പ് പ്രകാരം 10 പേർക്കെതിരെ കേസെടുത്തു
ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി