
കണ്ണൂര്‍: മഴയുടെ ദുരിതപ്പെയ്ത്തിൽ നിറംമങ്ങി കണ്ണൂരിലെ ഓണ വിപണി. തിരക്ക് ഒഴിഞ്ഞ തെരുവുകൾ ഇന്നലെ വൈകീട്ടോടെയാണ് അൽപ്പമെങ്കിലും സജീവമായി തുടങ്ങിയത്. സാധനങ്ങൾ വാങ്ങാൻ ആളില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കച്ചവടക്കാർ.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ഓണക്കാലത്ത് തിരക്കിൽ വീർപ്പുമുട്ടിയിരുന്ന തെരുവുകളുടെ ഈ വർഷത്തെ കാഴ്ച നിരാശയാണ് പകരുന്നത്. കച്ചവടക്കാർ പതിവുപോലെ എത്തിയെങ്കിലും സാധനങ്ങൾ വാങ്ങാനെത്തുന്നവർ തീരെ കുറവ്. മുക്കിലും മൂലയിലും ഇടം പിടിച്ചിരുന്ന പൂക്കച്ചവടം വിരലിലെണ്ണാവുന്നയിൽ ഒതുങ്ങി. വില പരമാവതി കുറച്ചിട്ടും കച്ചവടം നടക്കുന്നില്ലെന്ന് എല്ലാവരും ഒരേ പോലെ പറയുന്നു.
കച്ചവടത്തിന്‍റെ സുവർണ്ണകാലമായ ഓണക്കാലത്ത് കൈത്തറി-ഖാദി വിപണന മേഖലകളിലും പതിവ് ആൾക്കൂട്ടമില്ലാതായത് നെയ്ത്തുകാർക്കും തിരിച്ചടിയാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് പേമാരിയും പ്രളയവും അത്രകണ്ട് ദുരിതം വിതച്ചില്ലെതായിരുന്നു കടമെടുത്ത തുകയ്ക്ക് സാധനങ്ങൾ വാങ്ങി കച്ചവടത്തിനെത്തുമ്പോൾ മിക്ക ആളുകളുടേയും പ്രതീക്ഷ. ഓണം കഴിഞ്ഞ് കച്ചവടം തുടർന്നാലും ബാധ്യത തീർക്കാനാവില്ല നിരാശയിലാണ് ഇവരെല്ലാം.