തിരുവോണത്തിന് ദുരിതാശ്വാസ ക്യാമ്പുകളിലൊരു സദ്യ; ചോദ്യവുമായി കളക്ടര്‍ ബ്രോ

Published : Aug 23, 2018, 09:59 AM ISTUpdated : Sep 10, 2018, 03:38 AM IST
തിരുവോണത്തിന് ദുരിതാശ്വാസ ക്യാമ്പുകളിലൊരു സദ്യ; ചോദ്യവുമായി കളക്ടര്‍ ബ്രോ

Synopsis

ദുരിതാശ്വാസ ക്യാന്പുകളിലായതിനാല്‍ ഇക്കുറി ഓണം ആഘോഷിക്കാന്‍ പലര്‍ക്കും സാധിക്കില്ല. അത്തരക്കാര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാന്പില്‍ തിരിവോണ ദിവസം സദ്യ ഒരുക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ ആശയം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്

കോഴിക്കോട്: മഹാപ്രളയത്തിന്‍റെ പിടിയില്‍ നിന്നും അതിജീവനത്തിന്‍റെ കുതിപ്പിലാണ് കേരളം. എല്ലാം നഷ്ടപ്പെട്ടിട്ടും ദുരിതാശ്വാസ ക്യാന്പുകളില്‍ അവരുടെ മുഖത്ത് വിഷാദ ഭാവമില്ല. നഷ്ടപ്പെട്ടതൊക്കെയും തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഏവരും. കേരളം ഒപ്പമുണ്ടെന്ന സന്ദേശം അവര്‍ക്ക് നല്‍കുന്ന ആത്മധൈര്യം ചെറുതല്ല.

ദുരിതാശ്വാസ ക്യാന്പുകളിലായതിനാല്‍ ഇക്കുറി ഓണം ആഘോഷിക്കാന്‍ പലര്‍ക്കും സാധിക്കില്ല. അത്തരക്കാര്‍ക്ക് വേണ്ടി ദുരിതാശ്വാസ ക്യാന്പില്‍ തിരിവോണ ദിവസം സദ്യ ഒരുക്കാമോയെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ ആശയം അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

തിരുവോണത്തിന്‌ റിലീഫ്‌ ക്യാമ്പുകളിൽ സദ്യ പ്ലാൻ ചെയ്താലെന്താ? ഒരു മെഗാ കമ്മ്യുണിറ്റി ഫീസ്റ്റ്‌. ക്യാമ്പ്‌ വിട്ട്‌ പോയവർക്കും നാട്ടുകാർക്കും, എല്ലാർക്കും. കൂട്ടായ്മയുടെ, അതിജീവനത്തിന്റെ ഒരു സെലിബ്രേഷൻ? 
ഇക്കൊല്ലം ഓണം വീട്ടിൽ ഒറ്റക്കൊറ്റക്കല്ല, കൂട്ടായിട്ട് ഒരുമിച്ച്‌... പറ്റൂല്ലല്ലേ?

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല
കൊച്ചിയിലെ സ്‌പായിൽ വിജിലൻസ് പരിശോധനക്ക് വിധേയനായ സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലി പണം കണ്ടെത്തിയില്ല