പച്ചക്കറി വില നിയന്ത്രിക്കാന്‍ ഓണവിപണിയുടെ എണ്ണം ഇരട്ടിയാക്കി സര്‍ക്കാര്‍

Published : Aug 22, 2017, 08:36 AM ISTUpdated : Oct 05, 2018, 03:17 AM IST
പച്ചക്കറി വില നിയന്ത്രിക്കാന്‍ ഓണവിപണിയുടെ എണ്ണം ഇരട്ടിയാക്കി സര്‍ക്കാര്‍

Synopsis

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ പ്രത്യേക ഓണ വിപണിയുടെ എണ്ണം ഇരട്ടിയാക്കി സര്‍ക്കാര്‍. ഹോര്‍ട്ടികോര്‍പ്പ് കൂടാതെ  സംസ്ഥാനത്ത് ഇത്തവണ 4315 ഓണച്ചന്തകള്‍ തുടങ്ങാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. പരമാവധി പ്രാദേശിക സംഭരണം ഉറപ്പാക്കുന്നതിനോടൊപ്പം പൊതു വിപണിയേക്കാള്‍ 30 ശതമാനം കുറവില്‍ പച്ചക്കറി ലഭ്യമാക്കുകയുമാണ് ലക്ഷ്യം.

കൊടുംവേനലിന് പിന്നാലെ കാലവര്‍ഷം കൂടി ചതിച്ചതോടെ പച്ചക്കറി ഉദ്പാദനത്തില്‍ ഗണ്യമായ കുറവുണ്ട്. കേരളത്തില്‍ മാത്രമല്ല കര്‍ണ്ണാടകയിലും  തമിഴ്‌നാട്ടിലും ഇതു തന്നെ അവസ്ഥ. അത്‌കൊണ്ടു തന്നെ  ഓണക്കാല വിപണിയില്‍ വന്‍ വിലക്കയറ്റത്തിനിടയുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ തവണ 1,350 ഔട്‌ലറ്റുകള്‍ ഉണ്ടായിരുന്ന ഹോര്‍ട്ടികോര്‍പ്പിന് ഇത്തവണ 1,500 വിപണന കേന്ദ്രങ്ങള്‍ ഉണ്ടാകും. സഹകരണ വകുപ്പുമായും സപ്ലെയ്‌കോ, കുടുംബശ്രീ തുടങ്ങിയ സംഘടനകളുമായും സഹകരിച്ച് ആകെ തുടങ്ങുന്നത് 4,310 ഓണവിപണി

പരമാവധി പ്രാദേശിക സംഭരണം ഉറപ്പാക്കും. വട്ടവട കാന്തള്ളൂര്‍ മേഖലില്‍ നിന്നടക്കം 6500 ടണ്‍ പച്ചക്കറി ഓണക്കാലത്ത് പ്രാദേശികമായി സംഭരിക്കാമെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ആവശ്യമുള്ള  57 ഇനങ്ങളില്‍ 20 ല്‍താഴെ പച്ചക്കറി മാത്രമെ കേരളത്തില്‍ പൂര്‍ണ്ണമായും ഉദ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി സംസ്ഥാമത്തിന് പുറത്തെ കര്‍ഷക കൂട്ടായ്മകളില്‍ നിന്നോ ഉദ്പാദന കേന്ദ്രത്തില്‍ നിന്ന് നേരിട്ടോ വാങ്ങാനാണ് നിര്‍ദ്ദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ഒസ്മാൻ ഹാദിയെ വധിച്ചത് മൊഹമ്മദ് യുനൂസിൻ്റെ ഇടക്കാല സർക്കാർ'; സഹോദരൻ്റെ ആരോപണം ആയുധമാക്കി ഇന്ത്യ
മോദി നാളെ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കും; രാജീവ് ചന്ദ്രശേഖർ അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടാവും, ആക്രമണങ്ങളിൽ മൗനം തുടർന്ന് ബിജെപി